മരണത്തിൽ നിന്നുള്ള നീക്കുപോക്ക്
B. A. Manakala
ദൈവം നമുക്ക് ഉദ്ധാരണങ്ങളുടെ ദൈവമാകുന്നു; മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോഹക്കുള്ളതു തന്നേ (സങ്കീ 68:20).
അദ്ദേഹം ഒരു അപകടത്തിൽ അകപ്പെടുകയും, ഉടൻ തന്നെ അവിടെ ഉണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കയും ചെയ്തു. ആശുപത്രി അധികൃതർ ആ വ്യക്തിയെ തീവ്ര പരിചരണ വിഭാഗത്തിലേക്കും തുടർന്ന് വെന്റിലേറ്ററിലേക്കും (ventilator) മാറ്റുകയുണ്ടായി. എന്നാൽ അല്പ സമയത്തിനുള്ളിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ദു:ഖ വാർത്തയുമായി ഡോക്ടർ വെളിയിൽ വന്നു!
മറ്റൊരു പോംവഴിയുമില്ലാതെ സഹായത്തിനായി നാം ഡോക്ടറെ നോക്കിയേക്കാം. എന്നാൽ ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാൻ കഴിയാതെ, ഒടുവിൽ ദു:ഖ വാർത്തയല്ലാതെ മറ്റൊന്നും നമ്മോട് പങ്കിടാനായി അവർക്കുണ്ടാകില്ല. ഡോക്ടർമാരുടെ ഭാഗത്തു നിന്നും സംഭവിവ്വ ബുദ്ധിമോശമാണെന്നും പറഞ്ഞ് ചിലർ അവരോട് പിണങ്ങാറുണ്ട്.
മിക്കപ്പോഴും നാം ശാരീരിക മൃത്യുവിനെ മാത്രമാണ് ഭയപ്പെടാറുള്ളത്. അയതിനാൽ, ഭൂമിയിൽ നാം ചെയ്യുന്ന മിക്ക കാര്യങ്ങളും ശാരീരിക ആവശ്യങ്ങളെ നിറവേറ്റാനായാണ് ചെയ്യുന്നത്. എന്നാൽ ശാരീരികവും ആത്മികവുമായ മൃത്യുവിൽ നിന്നും രക്ഷിക്കുവാൻ ദൈവത്തിന് സാധിക്കും. യേശു പോലും ശാരീരികമായി മൃത്യുവിന് ഏല്പിച്ചു കൊടുക്കുകയും, സ്വർഗ്ഗാരോഹണത്തിനു മുൻപായി മഹത്വത്തിന്റെ ശരീരം പ്രാപിക്കയും ചെയ്തതു ഓർക്കുക.
നിങ്ങളുടെ നിലവിലുള്ള ഈ ശരീരം നിത്യതയിൽ വസിപ്പാനായി ഉദ്ദേശിച്ചുള്ളതല്ലെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?
ജീവിച്ച് മരിക്കുക എന്നതാണ് ലൗകിക തത്വം; എന്നാൽ മരിച്ച് ജീവിക്കുക എന്നതാണ് ദൈവവചനത്തിന്റെ തത്വം!
പ്രാർത്ഥന: സർവ്വാധികാരിയായ എന്റെ വീണ്ടെടുപ്പുകാരനാം ദൈവമേ, സദാ അങ്ങയിലേക്ക് എന്റെ ശ്രദ്ധയെ തിരിക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment