ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?
ഗൂഗൾ (Google) അന്വേഷണത്തിലൂടെയാണ് എന്റെ പല പ്രശ്‌നങ്ങളും ഞാൻ പരിഹരിക്കുന്നത്. പ്രശ്‌നം
കൂടുതൽ സങ്കീർണ്ണമാകുന്തോറും, അത് പരിഹരിക്കാനും ബുദ്ധിമുട്ടായി
വരും. ഗൂഗൾ (Google) ഏകദേശം കോടിക്കണക്കിന് ഡാറ്റ കൈകാര്യം
ചെയ്യുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ എന്റെ പ്രശ്നത്തിന് പരിഹാരം ലഭിക്കുന്നില്ല.
മനുഷ്യനെ ഒരു സാമൂഹ്യജീവിയായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്
(ഉൽപ്പ. 2:18). അവന്റെ നിലനിൽപ്പിനായി അവന് പങ്കിടുകയും, പഠിക്കുകയും,
വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ട്. ഹവ്വാ ഇല്ലാതെ ആദമിന് അതിജീവിക്കാൻ സാധിക്കുമായിരുന്നില്ല.
നമുക്ക് ദൈവത്തെയും മറ്റ് ആളുകളെയും ആവശ്യമാണ്. തങ്ങൾക്കു തന്നേ ജ്ഞാനികളായും
തങ്ങൾക്കു തന്നേ വിവേകികളയും തോന്നുന്നവർക്ക് അയ്യോ കഷ്ടം (യെശ 5:21).
നിരന്തരം ദൈവത്തെ അന്വേഷിക്കുന്നവൻ വാസ്തവമായും ബുദ്ധിമാനാണ്
(സങ്കീ 53: 2)
പ്രാർത്ഥന:
കർത്താവേ, അടിയന്റെ
ജീവിതത്തിലെ എല്ലാ ദിവസവും അങ്ങയെ അന്വേഷിക്കാൻ അടിയനെ പഠിപ്പിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment