ദൈവം ഇല്ല!?

B.A. Manakala


ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. സങ്കീ 53: 1

കാറ്റ് ഇഷ്ടമുള്ളേടത്ത് വീശുന്നു; നിങ്ങൾ അതിന്റെ ശബ്ദം കേട്ടാലും നിങ്ങൾക്ക് അതിന്റെ വഴി കാണാൻ കഴിയില്ല (യോഹ. 3:8). ജീവിതത്തിലെ ദുഷ്കരമായ സമയങ്ങളിൽ ദൈവം എവിടെ?, ദൈവം ജീവിക്കുന്നുണ്ടോ? എന്ന് ചോദിച്ചാൽ ഞാൻ ഒരു മൂഢൻ ആണോ? നാം സമാനമായ ചോദ്യങ്ങൾ ചോദിക്കുന്നത് സ്വാഭാവികമല്ലേ? എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്നെ കൈവിട്ടതു എന്ത്? (സങ്കീ. 22:1) എന്ന യേശുവിന്റെ ചോദ്യം തന്റെ പിതാവിനെ മുറിപ്പെടുത്തിയോ?

ദൈവത്തിന്റെ ആഴം മനസ്സിലാക്കുന്നതിൽ നാം പരിമിതരാണ് (ഇയ്യോബ് 11:7; 36:26; സങ്കീ. 145: 3). ദൈവത്തെക്കുറിച്ചുള്ള എന്റെ അറിവ് എനിക്ക് ദൈവത്തെ അറിയില്ല എന്ന് പറയാൻ കഴിയുന്നിടത്തോളമേ ആകുന്നുള്ളു. സൃഷ്ടി മുഴുവൻ, ദൈവം ഉണ്ടെന്ന് പ്രഖ്യാപിക്കുന്നു (റോമ. 1: 20)

ദൈവം ഇല്ലെന്ന് നിങ്ങൾ ചിന്തിച്ചാലും ദൈവം അസ്വസ്ഥനാകുകയോ ഇല്ലാതാകുകയോ ഇല്ല!

പ്രാർത്ഥന:
കർത്താവേ, അങ്ങയെ കാണാനും മനസ്സിലാക്കാനും അടിയന്റെ ഉൾക്കണ്ണുകൾ തുറക്കണമേ. ആമേൻ

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?