Posts

Showing posts from August, 2020

ദൈവം വാഴുന്നു

Image
B.A. Manakala കോപത്തോടെ അവരെ സംഹരിക്കേണമേ; അവര്‍ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചു കളയേണമേ; ദൈവം യാക്കോബില്‍ വാഴുന്നു എന്നു ഭൂമിയുടെ അറ്റം വരെ അറിയുമാറാകട്ടെ. സങ്കീ 59:13 'ഞാന്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ല', എന്ന ഒരു പ്രസ്താവന ഞാന്‍ നടത്തുന്നതായി കരുതുക. എന്താ, ഈ പ്രസ്താവനക്ക് ശേഷം അദ്ദേഹം പ്രധാനമന്ത്രിയായി തുടരുകയില്ല എന്ന് ഇത്  അര്‍ത്ഥമാക്കുന്നുണ്ടോ? ഇവിടെ ദാവീദ് പ്രാര്‍ത്ഥിക്കുന്നതു പോലെ, എല്ലായ്പ്പോഴും ദൈവം കോപത്തില്‍ പ്രത്യക്ഷപ്പെട്ട് ജനത്തെ നശിപ്പിച്ച് എല്ലാറ്റിനും മീതെ താന്‍ വാഴുന്നു എന്ന് സകല ഭൂവാസികളോടും പറയണമെന്നില്ല (സങ്കീ 59:13). എന്ത് തന്നെ സംഭവിച്ചാലും ശരി, യഹോവ രാജാവായി തന്നെ വാഴുന്നു (സങ്കീ 97:1). ദൈവം വാഴുന്നു എന്ന കാര്യം വല്ലപ്പോഴുമായിരിക്കാം നാം തിരിച്ചറിയുന്നതു തന്നെ: ജലപ്രളയമുണ്ടാകുമ്പോള്‍ (ഉല്പ 6); സമുദ്രം രണ്ടായി വിഭജിക്കുമ്പോള്‍ (പുറ 14:21); ഒരു അത്ഭുതം നടക്കുമ്പോള്‍; ഒരു മാഹാമാരി ഉണ്ടാകുമ്പോള്‍; നമ്മുടെ പ്രിയപ്പെട്ടവര്‍ മരണത്താല്‍ വേര്‍പെട്ടു പോകുമ്പോള്‍, ഇത്യാദി. സമയങ്ങള്‍ക്കും അതീതമായി ദൈവം വാഴുന്നു എന്ന് എപ്രകാരമാണ്‌ നിരന്തരമായി നി...

അഹങ്കാരവും, ശാപവും, ഭോഷ്കും!

Image
B.A. Manakala അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവര്‍ പറയുന്ന ശാപവും ഭോഷ്കും നിമിത്തവും അവര്‍ തങ്ങളുടെ അഹങ്കാരത്തില്‍ പിടിപ്പെട്ടു പോകട്ടെ. സങ്കീ 59:12 ഒരു ദിവസം എന്റെ കണ്ണാടി കാണാതെ പോയി, ഞാൻ അതിനെ വയ്ക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. അവസാനം എന്റെ വീട്ടുകാർ എന്നോട് മുഖക്കണ്ണാടിയിൽ നോക്കാൻ പറഞ്ഞപ്പോഴാണ് എനിക്കത് തിരിച്ച് കിട്ടിയത്. അത് എന്റെ തലയിൽ തന്നെ ഉണ്ടായിരുന്നു! അഹങ്കാരവും, ശാപവും, ഭോഷ്കും നമ്മുടെ ഉള്ളില്‍ നമ്മെ കീഴടക്കിയിട്ടുണ്ടാകാം എന്നാണ്‌ ദാവീദ് ഇവിടെ പറയുന്നത് (സങ്കീ 59:12). നമ്മുടെ ശത്രുക്കള്‍ മാത്രമേ നമ്മെ കീഴടക്കൂ എന്നാണ്‌ നാം പലപ്പോഴും ചിന്തിക്കാറുള്ളത്. എന്നാല്‍, പലപ്പോഴും നമ്മുടെ ശത്രു നമ്മുടെ ഉള്ളില്‍ത്തന്നെ ആണെന്നുള്ള വാസ്തവം നാം മനസ്സിലാക്കുന്നില്ല. മാനുഷിക സ്വഭാവം അനുസരിച്ച്, നാം പലപ്പോഴും നമ്മുടെ ഉള്ളിലുള്ളത് കാണാന്‍ ശ്രമിക്കാറില്ല, എന്നാല്‍ മറ്റുള്ളവര്‍ വളരെ വേഗത്തിൽ അത് ശ്രദ്ധിച്ചേക്കാം.  നിങ്ങളുടെ ഉള്ളിലുള്ള സകലത്തിനെയും ശോധന ചെയ്യുന്ന ഒരു ശക്തമായ കണ്ണാടിയാണ്‌ ദൈവവചനം (യാക്കോ 1:23-24), നിങ്ങള്‍ക്ക് സ്വയമായി കാണാന്‍ സാധിക്കാ...

നമ്മുടെ പരിചയായ കർത്താവ്

Image
B.A. Manakala അവരെ കൊന്നു കളയരുതേ, എന്റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നേ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തി കൊണ്ട് അവരെ ഉഴലുമാറാക്കി താഴ്‌ത്തേണമേ. സങ്കീ 59:11                                      നെബുഖദ്നേസർ രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്-നെഗോവിനെയും കത്തുന്ന തീപ്പൊയ്കയിൽ എറിഞ്ഞു കളഞ്ഞപ്പോൾ അവർക്ക് ഒരു ദോഷവും ഭവിപ്പാതിരിപ്പാനായി ദൈവം സ്വയം പ്രത്യക്ഷനായി (ദാനി 3:24-25).  'പരിചയാകുന്ന കർത്താവ്' എന്നാണ് ദാവീദ് ഇവിടെ ദൈവത്തെ അഭിസംബോധന ചെയ്യുന്നത്. ഒരിക്കൽ, ശൗൽ കൊടുത്ത പടച്ചട്ടയും ധരിച്ച് ദാവീദ് ഗോല്യാത്തിനെ എതിരിടാൻ ശ്രമിച്ചത് ഓർക്കുക. ഒടുവിൽ ദൈവം തന്നെ ദാവീദിന് പരിചയായിരുന്നു. എന്നാൽ ഗോല്യാത്തിന്റെ പരിച അവനെത്തന്നെ രക്ഷിച്ചതുമില്ല. ഗോല്യാത്തിനെ പോലുള്ള ഒരു മല്ലനെതിരായുള്ള പോരാട്ടത്തില്‍ മറ്റാർക്ക് പരിചയായിരിപ്പാൻ കഴിയും? തീയിലും, സിംഹക്കുഴിയിലും, വെള്ളപ്പൊക്കത്തിലും, കാരാഗ്രഹത്തിലും, പ്രതികൂല കാലാവസ്ഥയിലും? ജീവിതത്തിൽ കഠിന സമയങ്ങളിൽ കൂടി കടന്നു പോകുമ്പോൾ, ദൈവം നിങ്ങൾക്ക് പ...

എന്‍റെ ദൈവം

Image
B.A. Manakala എന്‍റെ ദൈവം തന്‍റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്‍റെ ശത്രുക്കളെ കണ്ട് രസിക്കുമാറാക്കും. സങ്കീ 59:10    "ഇത് എന്‍റെ അമ്മയാണ്‌," എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ അമ്മയെ കെട്ടിപ്പിടിച്ചു. ഇത് കേട്ടു കൊണ്ട്, മറ്റ് രണ്ട് കുഞ്ഞുങ്ങളും ഓടി വന്ന് ഇങ്ങനെ തന്നെ പറഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. "നിങ്ങള്‍ എല്ലാവരും എന്‍റേതാണ്‌" എന്ന് എല്ലാവരെയും കെട്ടിപ്പിടിച്ച് ആ അമ്മ പറഞ്ഞപ്പോഴാണ്‌ കുഞ്ഞുങ്ങള്‍ തമ്മിലുള്ള വഴക്ക് ഒന്ന് അടങ്ങിയത്.  'എന്‍റെ ദൈവം' എന്ന് വിളിക്കത്തക്ക രീതിയിലുള്ള വ്യക്തിപരമായ ഒരു ബന്ധം ദാവീദിന്‌ ദൈവവുമായി ഉണ്ടായിരുന്നു. നിങ്ങളോടും എന്നോടും വളരെ അടുത്ത വ്യക്തിപരമായ ബന്ധം സ്ഥാപിക്കുവാന്‍ ദൈവത്തിന്‌ താല്‌പര്യമുണ്ട്. തനിക്ക് വ്യക്തിപരമായ ബന്ധം പുലര്‍ത്താനായി ആദിയില്‍ ദൈവം ആദം എന്ന ഒരേ ഒരു മനുഷ്യനെ മാത്രമേ സൃഷ്ടിച്ചുള്ളു. അതേ ഉദ്ദേശ്യത്തിനായിട്ടാണ് നിങ്ങളെയും സൃഷ്ടിച്ചിരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ‘എന്റെ ദൈവമേ’ എന്ന് നിങ്ങൾ വിളിക്കുന്നത് കേൾപ്പാൻ ദൈവം കൊതിയോടെ നോക്കിയിരിക്കുകയാണ്.  ‘എന്റെ കുഞ്ഞ്’ എന്നാണ് ദൈവം നി...

ദീര്‍ഘനാളായി കാത്തിരിക്കുകയാണോ?

Image
B.A. Manakala എന്‍റെ ബലമായുള്ളോവേ, ഞാന്‍ അങ്ങയെ കാത്തിരിക്കും; ദൈവം എന്‍റെ ഗോപുരമാകുന്നു. സങ്കീ 59:9 വള‍രെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ വടക്കേന്ത്യയിലെ ഒരു വിദൂര ഗ്രാമത്തില്‍ പോകയുണ്ടായി. തിരിച്ച് പട്ടണത്തിലേക്ക് പോകാനായി ഗ്രാമവാസികള്‍ പറഞ്ഞതനുസരിച്ച് രാവിലെ 10 മണി മുതല്‍ ഞങ്ങള്‍ ബസ് വരുന്നതും നോക്കി നില്‌പായി. ഒടുവിൽ, ഉച്ചക്ക് 2 മണി വരെയുള്ള നീണ്ട നില്‌പിന്‌ ശേഷം എതിര്‍ ദിശയിലേക്കുള്ള ബസില്‍ കയറി ഞങ്ങള്‍ പോകേണ്ടതായി വന്നു. ഞങ്ങള്‍ കാത്തു നിന്ന ബസ് വന്നതേയില്ല! ദൈവം തന്നെ രക്ഷിക്കുന്നതിനായി കാത്തു നില്‌ക്കുകയാണ്‌ ദാവീദ്; ദൈവത്തിനായുള്ള തന്‍റെ കാത്തിരിപ്പ് വ്യര്‍ത്ഥമല്ലെന്ന് ദാവീദിനറിയാമായിരുന്നു (സങ്കീ 59:9).  കാത്തിരിക്കുക എന്നുള്ളത് സാധാരണ ഗതിയില്‍ വളരെ ബുദ്ധിമുട്ടുളവാക്കുന്ന ഒരു കാര്യമാണ്‌. പൊതുവേ, ഒരു പരിധി കഴിയുമ്പോൾ നാം കാത്തിരിപ്പ് അവസാനിപ്പിക്കാറുണ്ട്. നമുക്ക് എത്രമാത്രം കാത്തിരിക്കാന്‍ സാധിക്കുമെന്നുള്ളത് നമ്മുടെ ക്ഷമയെ ആശ്രയിച്ചിരിക്കും; നമുക്ക് എത്രത്തോളം ക്ഷമയുണ്ടെന്നുള്ളത് നമുക്ക് എത്രമാത്രം സ്നേഹമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും (1 കൊരി 13:4). നിങ്ങള്‍ക്ക് സ്നേഹമുണ...

വാക്കുകള്‍ ശക്തിയേറിയവയാണ്‌!

Image
B.A. Manakala അവര്‍ തങ്ങളുടെ വായ് കൊണ്ട് ശകാരിക്കുന്നു; വാളുകള്‍ അവരുടെ അധരങ്ങളില്‍ ഉണ്ട്; ആര്‌ കേള്‍ക്കും എന്ന് അവര്‍ പറയുന്നു. സങ്കീ 59:7 എന്‍റെ ചെറുപ്രായത്തില്‍, ഒരു വിലപിടിപ്പുള്ള കപ്പ് എന്റെ കയ്യിൽ നിന്ന് താഴെ വീണ് പൊട്ടി. എന്‍റെ അമ്മ എന്നോട് 'സാരമില്ല, പോകട്ടെ’ എന്നേ പറഞ്ഞുള്ളു. ഞാന്‍ വല്ലാതെ പേടിച്ച പോയ ഒരു സമയമായിരുന്നു അത്. എന്നാല്‍ ഇന്നും എനിക്ക് എന്‍റെ അമ്മയുടെ വാക്കുകളെ മറക്കാന്‍ കഴിയില്ല!  "ഇമ്പമുള്ള വാക്ക് തേന്‍ കട്ടയാകുന്നു; മനസ്സിന്‌ മധുരവും അസ്ഥികള്‍ക്ക് ഔഷധവും തന്നെ" (സദൃ 16:24).  വാക്കുകള്‍ക്ക് ശക്തി ഉണ്ടെന്നും, വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്താനും അനുഗ്രഹിക്കാനും സാധിക്കുമെന്നും നമുക്കെല്ലാമറിയാം. നാം സംസാരിക്കുന്ന വാക്കുകള്‍ നമ്മുടെ ഉള്ളിലെ മനുഷ്യന്‍റെ ബാഹ്യപ്രകടനങ്ങള്‍ മാത്രമാണ്‌. പരിശുദ്ധാത്മാവാണ്‌ അനുഗ്രഹത്തിന്‍റെ വാക്കുകളെ ഉത്പാദിപ്പിക്കുന്നതായ സ്നേഹവും, സന്തോഷവും, സൗമ്യതയും നമ്മില്‍ വളര്‍ത്തുന്നത് . മറ്റുള്ളവരുടെ വാക്കുകൾ നിങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടോ? നിങ്ങള്‍ക്ക് അവരോട് ക്ഷമിക്കുവാന്‍ സാധിച്ചിട്ടുണ്ടോ? മറ്റുള്ളവരെ മുറിപ്പെടുത്താത്തതായ വാക്കുക...

തെരുവ് നായ്ക്കളെ കാര്യമാക്കേണ്ട

Image
B.A. Manakala സന്ധ്യാസമയത്ത് അവര്‍ മടങ്ങി വരുന്നു; നായെ പോലെ കുരച്ചും കൊണ്ട് അവര്‍ പട്ടണത്തിന്‌ ചുറ്റും നടക്കുന്നു. സങ്കീ 59:6 ഞങ്ങളുടെ വീടിന്‍റെ പരിസരത്ത് ധാരാളം തെരുവ്‌ നായ്ക്കള്‍ ഉണ്ട്. അവ രാത്രികളില്‍ ഉച്ചത്തില്‍ ഓരിയിടുന്നതു കാരണം മിക്കപ്പോഴും ഞങ്ങളുടെ ഉറക്കം ശരിയാകാറില്ല. ഇതു കൊണ്ട് പലപ്പോഴും രാത്രികളില്‍ പുറത്തിറങ്ങാന്‍ പോലും ഞങ്ങള്‍ ഭയപ്പെടാറുണ്ട്. പക്ഷേ സാധാരണയായി, നാം നമ്മുടെ കാര്യം ശ്രദ്ധിച്ചു നായ്ക്കളെ ശല്യം ചെയ്യാതെ പോയാല്‍ അവ നമ്മെ തിരിഞ്ഞു നോക്കുക പോലും ചെയ്യുകയില്ല.  രാത്രിയില്‍ പതുങ്ങി നടക്കുന്ന നായ്ക്കളെ പോലെയാണ്‌ നമ്മുടെ ശത്രുവും. രാത്രികളില്‍ അവ ഏറെ ഹാനികരമാണ്‌. അങ്ങനെയുള്ളവരെ നോക്കി ദൈവം പോലും ചിരിക്കാറുണ്ട് (സങ്കീ 59:8). അവരെ ദൈവം കൈകാര്യം ചെയ്തു കൊള്ളും.  മറ്റൊരു വഴി തിരഞ്ഞെടുത്ത് ദൈവം നമുക്കായി  വെച്ചിരിക്കുന്ന ലക്ഷ്യത്തെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു.   നിങ്ങളുടെ ശ്രദ്ധയാകർഷിക്കുവാൻ കഴിയുമ്പോൾ ശത്രു സന്തോഷിക്കുന്നു. കഴിവതും നിങ്ങളെ പ്രശ്നത്തില്‍ ചാടിക്കാനുള്ള സകല തന്ത്രങ്ങളും അവന്‍ ഒരുക്കും. തെരുവ് നായ്ക്...

സ്വര്‍ഗ്ഗീയ സൈന്യത്തിന്‍റെ കര്‍ത്താവ്

Image
B.A. Manakala സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്‍റെ ദൈവമേ, സകല ജതികളെയും സന്ദര്‍ശിക്കേണ്ടതിന്‌ അങ്ങ് ഉണരേണമേ, നീതികെട്ട ദ്രോഹികളില്‍ ആരോടും കൃപ ഉണ്ടാകരുതേ. സങ്കീ 59:5 ഒരു ദിവസം എന്‍റെ വീട്ടില്‍, ഒരു ഉറുമ്പ് എന്തോ എടുത്തു കൊണ്ട് പോകൂന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് എനിക്കു മനസ്സിലായി അതിന്‍റെ പുറകേ മറ്റൊരെണ്ണം കൂടി അതേ സാധനം എടുത്തു കൊണ്ട് വരുന്നു എന്ന്. അവസാനം, ആയിരക്കണക്കിന്‌ വരുന്ന ഉറുമ്പ് സൈന്യത്തിന്‍റെ ഉറവിടം കണ്ടെത്തിയപ്പോള്‍ ഞാന്‍ ശരിക്കും അമ്പരന്നു പോയി! ദാവീദ് ഇവിടെ ദൈവത്തെ അഭിസംബോധന ചെയ്യുന്നത് വെറുതെ 'ദൈവമേ' എന്നല്ല മറിച്ച് 'സൈന്യങ്ങളുടെ ദൈവമായ യഹോവേ' എന്നാണ്‌. ഒരു പക്ഷേ, ദൈവത്തിന്‍റെ വലിയ സേനയെ കാണുമ്പോള്‍, തന്‍റെ ശത്രുവിനെ വളരെ ദുര്‍ബലനായിട്ടായിരിക്കാം ദാവീദ് കാണുന്നത് (സങ്കീ 59:5). പലപ്പോഴും  നമ്മുടെ ചെറിയ കാര്യങ്ങളായ: വിദ്യാഭ്യാസം, ആരോഗ്യം, ദൈനം ദിന ആവിശ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായിട്ടായിരിക്കാം നാം ദൈവത്തെ ആശ്രയിക്കുന്നത്. നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അത്യന്തം പരമായ കാര്യങ്ങളെ ചെയ്യുവാന്‍ ദൈവത്തിന്‌ സാധിക്കും. യഹോവക്ക് തുല്യനായി ആരു...

ഞാന്‍ ഒരു അകൃത്യവും ചെയ്തിട്ടില്ല!

Image
B. A. Manakala എന്‍റെ പക്കല്‍ അകൃത്യം ഇല്ലാതെ അവര്‍ ഓടി ഒരുങ്ങുന്നു; എന്നെ  സഹായിപ്പാന്‍ ഉണര്‍ന്നു കടാക്ഷിക്കേണമേ. സങ്കീ 59:4 സ്കൂളിലെ കുറച്ച് മേശകള്‍ താഴെ വീണത് കാരണം, എനിക്കും എന്‍റെ മൂന്ന് കൂട്ടുകാര്‍ക്കും പ്രിന്‍സിപ്പാളിന്‍റെ കൈയ്യില്‍ നിന്നും അടി കിട്ടിയിട്ടുണ്ട്. ഞാന്‍ തികച്ചും നിരപരാധിയായിരുന്നു, മന:പൂര്‍വ്വമായി ഞാന്‍ അതില്‍ ഉള്‍പ്പെട്ടിരുന്നതേയില്ല. സങ്കീര്‍ത്തനക്കാരന്‍ ഇവിടെ പറയുന്നത് പലപ്പോഴും നമ്മളെ സംബന്ധിച്ചും ശരിയാണ്‌ (സങ്കീ 59:4). ഓര്‍ത്തുകൊള്‍വിന്‍, ഒരു കാരണം കൂടാതെയും നിങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം. വാസ്തവത്തില്‍, നിങ്ങള്‍ ദൈവ ഭയത്തില്‍ ജീവിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ കൂടുകയേ ഉള്ളു (2 തിമോ 3:12). എന്നാല്‍ ദൈവം നിങ്ങളെ സംരക്ഷിക്കാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിക്കരുത്. തെറ്റു ചെയ്യാതിരിക്കാനുള്ള നിങ്ങളുടെ താല്‍പര്യത്തെ എല്ലാവരും പ്രശംസിക്കും; ഇതിലൂടെ ദൈവവും പ്രസാദിക്കുന്നു. ദയവായി നിരന്തരം അപ്രകാരം ചെയ്യുക. തുടർച്ചയായി നല്ല കാര്യം ചെയ്യുന്നതില്‍ എപ്രകാരം നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും? ജീവിതത്തില്‍ പല പ്രശ്നങ്ങള്‍ ഉള്ളപ...