ദീര്‍ഘനാളായി കാത്തിരിക്കുകയാണോ?
B.A. Manakala
എന്റെ ബലമായുള്ളോവേ, ഞാന്‍ അങ്ങയെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു. സങ്കീ 59:9
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ വടക്കേന്ത്യയിലെ ഒരു വിദൂര ഗ്രാമത്തില്‍ പോകയുണ്ടായി. തിരിച്ച് പട്ടണത്തിലേക്ക് പോകാനായി ഗ്രാമവാസികള്‍ പറഞ്ഞതനുസരിച്ച് രാവിലെ 10 മണി മുതല്‍ ഞങ്ങള്‍ ബസ് വരുന്നതും നോക്കി നില്പായി. ഒടുവിൽ, ഉച്ചക്ക് 2 മണി വരെയുള്ള നീണ്ട നില്പിന് ശേഷം എതിര് ദിശയിലേക്കുള്ള ബസില്‍ കയറി ഞങ്ങള്‍ പോകേണ്ടതായി വന്നു. ഞങ്ങള്‍ കാത്തു നിന്ന ബസ് വന്നതേയില്ല!
ദൈവം തന്നെ രക്ഷിക്കുന്നതിനായി കാത്തു നില്‍ക്കുകയാണ് ദാവീദ്; ദൈവത്തിനായുള്ള തന്റെ കാത്തിരിപ്പ് വ്യര്‍ത്ഥമല്ലെന്ന് ദാവീദിനറിയാമായിരുന്നു (സങ്കീ 59:9).
കാത്തിരിക്കുക എന്നുള്ളത് സാധാരണ ഗതിയില്‍ വളരെ ബുദ്ധിമുട്ടുളവാക്കുന്ന ഒരു കാര്യമാണ്. പൊതുവേ, ഒരു പരിധി കഴിയുമ്പോൾ നാം കാത്തിരിപ്പ് അവസാനിപ്പിക്കാറുണ്ട്. നമുക്ക് എത്രമാത്രം കാത്തിരിക്കാന്‍ സാധിക്കുമെന്നുള്ളത് നമ്മുടെ ക്ഷമയെ ആശ്രയിച്ചിരിക്കും; നമുക്ക് എത്രത്തോളം ക്ഷമയുണ്ടെന്നുള്ളത് നമുക്ക് എത്രമാത്രം സ്നേഹമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും (1 കൊരി 13:4). നിങ്ങള്‍ക്ക് സ്നേഹമുണ്ടെങ്കില്‍, കാത്തിരിപ്പ് വളരെ അനായാസമാണ്. യാക്കോബ് റാഹേലിനെ വിവാഹം കഴിപ്പാനായി 7 വർഷങ്ങൾ കാത്തിരിന്നില്ലേ? (ഉത് 29: 27, 28).
നിങ്ങളുടെ ജീവിതത്തിൽ ആർക്കു വേണ്ടിയാണ് നിങ്ങൾ ഉത്സാഹത്തോടെ കാത്തിരിക്കുന്നത്? നിങ്ങളുടെ കാത്തിരിപ്പ് വിലയേറിയതാണോ?
നിങ്ങൾ എത്രത്തോളം ദൈവത്തിന് വേണ്ടി കാത്തിരുന്നാലും, അത് എല്ലായ്പ്പോഴും മൂല്യമേറിയത് തന്നെ.
പ്രാർത്ഥന: കർത്താവേ, ഞാൻ എത്രത്തോളം കാത്തിരിക്കേണമോ അതിനനുസരിച്ചുള്ള സ്നേഹവും, ക്ഷമയും അടിയന് നല്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen
ReplyDelete