അഹങ്കാരവും, ശാപവും, ഭോഷ്കും!

B.A. Manakala

അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവര്‍ പറയുന്ന ശാപവും ഭോഷ്കും നിമിത്തവും അവര്‍ തങ്ങളുടെ അഹങ്കാരത്തില്‍ പിടിപ്പെട്ടു പോകട്ടെ. സങ്കീ 59:12

ഒരു ദിവസം എന്റെ കണ്ണാടി കാണാതെ പോയി, ഞാൻ അതിനെ വയ്ക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. അവസാനം എന്റെ വീട്ടുകാർ എന്നോട് മുഖക്കണ്ണാടിയിൽ നോക്കാൻ പറഞ്ഞപ്പോഴാണ് എനിക്കത് തിരിച്ച് കിട്ടിയത്. അത് എന്റെ തലയിൽ തന്നെ ഉണ്ടായിരുന്നു!

അഹങ്കാരവും, ശാപവും, ഭോഷ്കും നമ്മുടെ ഉള്ളില്‍ നമ്മെ കീഴടക്കിയിട്ടുണ്ടാകാം എന്നാണ്‌ ദാവീദ് ഇവിടെ പറയുന്നത് (സങ്കീ 59:12). നമ്മുടെ ശത്രുക്കള്‍ മാത്രമേ നമ്മെ കീഴടക്കൂ എന്നാണ്‌ നാം പലപ്പോഴും ചിന്തിക്കാറുള്ളത്. എന്നാല്‍, പലപ്പോഴും നമ്മുടെ ശത്രു നമ്മുടെ ഉള്ളില്‍ത്തന്നെ ആണെന്നുള്ള വാസ്തവം നാം മനസ്സിലാക്കുന്നില്ല. മാനുഷിക സ്വഭാവം അനുസരിച്ച്, നാം പലപ്പോഴും നമ്മുടെ ഉള്ളിലുള്ളത് കാണാന്‍ ശ്രമിക്കാറില്ല, എന്നാല്‍ മറ്റുള്ളവര്‍ വളരെ വേഗത്തിൽ അത് ശ്രദ്ധിച്ചേക്കാം.  നിങ്ങളുടെ ഉള്ളിലുള്ള സകലത്തിനെയും ശോധന ചെയ്യുന്ന ഒരു ശക്തമായ കണ്ണാടിയാണ്‌ ദൈവവചനം (യാക്കോ 1:23-24), നിങ്ങള്‍ക്ക് സ്വയമായി കാണാന്‍ സാധിക്കാത്തതിനെ പോലും അത് ശോധന ചെയ്യുന്നു. 

നിങ്ങളുടെ ഉള്ളില്‍ത്തന്നെയുള്ള അഹങ്കാരവും, ശാപവും, ഭോഷ്കുമാണോ നിങ്ങളുടെ യഥാര്‍ത്ഥ ശത്രു എന്നറിയാനായുള്ള ഒരു പരിശോധന നടത്താനായി നിങ്ങള്‍ തയ്യാറാകുമോ?

നിങ്ങള്‍ക്ക് സ്വയമായി കാണുവാന്‍ സാധിക്കുന്നതിലും കൂടുതല്‍, നിങ്ങള്‍ നോക്കുന്ന ഒരു കണ്ണാടിക്ക് നിങ്ങളെ കാണിക്കുവാന്‍ സാധിക്കും. 

പ്രാര്‍ത്ഥന: കര്‍ത്താവേ, അടിയന്‍റെ ഉള്ളിലുള്ള അഹങ്കാരവും, ശാപവും, ഭോഷ്കും ഒരിക്കലും അടിയന്‍റെ ശത്രുക്കളായി മാറാതെ, ദിനം പ്രതി അനുതപിക്കേണ്ടതിനായി അവയെ എന്നോട് വെളിപ്പെടുത്തിയാലും. ആമേന്‍

(Translated from English to Malayalam by R. J. Nagpur)

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?