നമ്മുടെ പരിചയായ കർത്താവ്
B.A. Manakala
അവരെ കൊന്നു കളയരുതേ, എന്റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നേ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തി കൊണ്ട് അവരെ ഉഴലുമാറാക്കി താഴ്‌ത്തേണമേ. സങ്കീ 59:11
നെബുഖദ്നേസർ രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്-നെഗോവിനെയും കത്തുന്ന തീപ്പൊയ്കയിൽ എറിഞ്ഞു കളഞ്ഞപ്പോൾ അവർക്ക് ഒരു ദോഷവും ഭവിപ്പാതിരിപ്പാനായി ദൈവം സ്വയം പ്രത്യക്ഷനായി (ദാനി 3:24-25).
'പരിചയാകുന്ന കർത്താവ്' എന്നാണ് ദാവീദ് ഇവിടെ ദൈവത്തെ അഭിസംബോധന ചെയ്യുന്നത്. ഒരിക്കൽ, ശൗൽ കൊടുത്ത പടച്ചട്ടയും ധരിച്ച് ദാവീദ് ഗോല്യാത്തിനെ എതിരിടാൻ ശ്രമിച്ചത് ഓർക്കുക. ഒടുവിൽ ദൈവം തന്നെ ദാവീദിന് പരിചയായിരുന്നു. എന്നാൽ ഗോല്യാത്തിന്റെ പരിച അവനെത്തന്നെ രക്ഷിച്ചതുമില്ല.
ഗോല്യാത്തിനെ പോലുള്ള ഒരു മല്ലനെതിരായുള്ള പോരാട്ടത്തില്‍ മറ്റാർക്ക് പരിചയായിരിപ്പാൻ കഴിയും? തീയിലും, സിംഹക്കുഴിയിലും, വെള്ളപ്പൊക്കത്തിലും, കാരാഗ്രഹത്തിലും, പ്രതികൂല കാലാവസ്ഥയിലും?
ജീവിതത്തിൽ കഠിന സമയങ്ങളിൽ കൂടി കടന്നു പോകുമ്പോൾ, ദൈവം നിങ്ങൾക്ക് പരിചയായിട്ടില്ല എന്നല്ല അർത്ഥം. മറിച്ച്, നിങ്ങളുടെ നന്മക്കായി മാത്രമാണ് ദൈവീക പദ്ധതികൾ.
നിങ്ങളുടെ പരിചയായി ദൈവത്തെ നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? എന്നും ദൈവത്തെ നിങ്ങളുടെ പരിചയായി കാണുവാൻ എപ്രകാരം കഴിയും?
ഏത് തരത്തിലുള്ള ശത്രുക്കളുടെ കൈയ്യിൽ നിന്നും ഒരു ദോഷവും വരാതെ നിങ്ങളെ സൂക്ഷിപ്പാൻ ദൈവത്തിന് മാത്രമേ സാധിക്കൂ!
പ്രാർത്ഥന: കർത്താവേ, അങ്ങ് എപ്പോഴും അടിയന്റെ പരിചയായി ഇരിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen..!
ReplyDelete