വാക്കുകള്‍ ശക്തിയേറിയവയാണ്‌!

B.A. Manakala
അവര്‍ തങ്ങളുടെ വായ് കൊണ്ട് ശകാരിക്കുന്നു; വാളുകള്‍ അവരുടെ അധരങ്ങളില്‍ ഉണ്ട്; ആര്‌ കേള്‍ക്കും എന്ന് അവര്‍ പറയുന്നു. സങ്കീ 59:7

എന്‍റെ ചെറുപ്രായത്തില്‍, ഒരു വിലപിടിപ്പുള്ള കപ്പ് എന്റെ കയ്യിൽ നിന്ന് താഴെ വീണ് പൊട്ടി. എന്‍റെ അമ്മ എന്നോട് 'സാരമില്ല, പോകട്ടെ’ എന്നേ പറഞ്ഞുള്ളു. ഞാന്‍ വല്ലാതെ പേടിച്ച പോയ ഒരു സമയമായിരുന്നു അത്. എന്നാല്‍ ഇന്നും എനിക്ക് എന്‍റെ അമ്മയുടെ വാക്കുകളെ മറക്കാന്‍ കഴിയില്ല! 

"ഇമ്പമുള്ള വാക്ക് തേന്‍ കട്ടയാകുന്നു; മനസ്സിന്‌ മധുരവും അസ്ഥികള്‍ക്ക് ഔഷധവും തന്നെ" (സദൃ 16:24).  വാക്കുകള്‍ക്ക് ശക്തി ഉണ്ടെന്നും, വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്താനും അനുഗ്രഹിക്കാനും സാധിക്കുമെന്നും നമുക്കെല്ലാമറിയാം.

നാം സംസാരിക്കുന്ന വാക്കുകള്‍ നമ്മുടെ ഉള്ളിലെ മനുഷ്യന്‍റെ ബാഹ്യപ്രകടനങ്ങള്‍ മാത്രമാണ്‌. പരിശുദ്ധാത്മാവാണ്‌ അനുഗ്രഹത്തിന്‍റെ വാക്കുകളെ ഉത്പാദിപ്പിക്കുന്നതായ സ്നേഹവും, സന്തോഷവും, സൗമ്യതയും നമ്മില്‍ വളര്‍ത്തുന്നത് .

മറ്റുള്ളവരുടെ വാക്കുകൾ നിങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടോ? നിങ്ങള്‍ക്ക് അവരോട് ക്ഷമിക്കുവാന്‍ സാധിച്ചിട്ടുണ്ടോ? മറ്റുള്ളവരെ മുറിപ്പെടുത്താത്തതായ വാക്കുകൾ ഉപയോഗിക്കുവാൻ ഏത് വിധത്തിൽ നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിനെ ആശ്രയിക്കുവാൻ സാധിക്കും?

വാളും വാക്കുകളും മുറിപ്പെടുത്തുന്നവയാണ്‌; എന്നാല്‍ വാളുകൊണ്ട് ഉണ്ടാകുന്ന മുറിവിനേക്കാള്‍ ആഴമേറിയവയും സുഖപ്പെടുവാൻ വളരെ സമയമെടുക്കുകയും ചെയ്യുന്നത് വാക്കുകള്‍ മുറിപ്പെടുത്തുമ്പോഴാണ്.

പ്രാര്‍ത്ഥന: കര്‍ത്താവേ, എന്‍റെ വാക്കുകളാല്‍ മറ്റുള്ളവരെ അനുഗ്രഹിക്കേണ്ടതിന്‌, അങ്ങയുടെ ആത്മാവിനാല്‍ അടിയനെ നിറക്കേണമേ. ആമേന്‍

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?