ഞാന്‍ ഒരു അകൃത്യവും ചെയ്തിട്ടില്ല!
B. A. Manakala
എന്‍റെ പക്കല്‍ അകൃത്യം ഇല്ലാതെ അവര്‍ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാന്‍ ഉണര്‍ന്നു കടാക്ഷിക്കേണമേ. സങ്കീ 59:4
സ്കൂളിലെ കുറച്ച് മേശകള്‍ താഴെ വീണത് കാരണം, എനിക്കും എന്‍റെ മൂന്ന് കൂട്ടുകാര്‍ക്കും പ്രിന്‍സിപ്പാളിന്‍റെ കൈയ്യില്‍ നിന്നും അടി കിട്ടിയിട്ടുണ്ട്. ഞാന്‍ തികച്ചും നിരപരാധിയായിരുന്നു, മന:പൂര്‍വ്വമായി ഞാന്‍ അതില്‍ ഉള്‍പ്പെട്ടിരുന്നതേയില്ല.
സങ്കീര്‍ത്തനക്കാരന്‍ ഇവിടെ പറയുന്നത് പലപ്പോഴും നമ്മളെ സംബന്ധിച്ചും ശരിയാണ് (സങ്കീ 59:4). ഓര്‍ത്തുകൊള്‍വിന്‍, ഒരു കാരണം കൂടാതെയും നിങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം. വാസ്തവത്തില്‍, നിങ്ങള്‍ ദൈവ ഭയത്തില്‍ ജീവിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ കൂടുകയേ ഉള്ളു (2 തിമോ 3:12). എന്നാല്‍ ദൈവം നിങ്ങളെ സംരക്ഷിക്കാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിക്കരുത്.
തെറ്റു ചെയ്യാതിരിക്കാനുള്ള നിങ്ങളുടെ താല്‍പര്യത്തെ എല്ലാവരും പ്രശംസിക്കും; ഇതിലൂടെ ദൈവവും പ്രസാദിക്കുന്നു. ദയവായി നിരന്തരം അപ്രകാരം ചെയ്യുക.
തുടർച്ചയായി നല്ല കാര്യം ചെയ്യുന്നതില്‍ എപ്രകാരം നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും?
ജീവിതത്തില്‍ പല പ്രശ്നങ്ങള്‍ ഉള്ളപ്പോഴും, നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് ഉത്സാഹിക്കുക.
പ്രാര്‍ത്ഥന: കര്‍ത്താവേ, ഞാന്‍ തുടര്‍ച്ചയായി തെറ്റു ചെയ്യുമ്പോഴും, അങ്ങ് അടിയനോട് നന്മ മാത്രമേ ചെയ്യുന്നുള്ളു, അതിന് വളരെ നന്ദി. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Nice.. God bless!
ReplyDeleteThank you God
ReplyDelete