സ്വര്‍ഗ്ഗീയ സൈന്യത്തിന്‍റെ കര്‍ത്താവ്

B.A. Manakala

സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്‍റെ ദൈവമേ, സകല ജതികളെയും സന്ദര്‍ശിക്കേണ്ടതിന്‌ അങ്ങ് ഉണരേണമേ, നീതികെട്ട ദ്രോഹികളില്‍ ആരോടും കൃപ ഉണ്ടാകരുതേ. സങ്കീ 59:5

ഒരു ദിവസം എന്‍റെ വീട്ടില്‍, ഒരു ഉറുമ്പ് എന്തോ എടുത്തു കൊണ്ട് പോകൂന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് എനിക്കു മനസ്സിലായി അതിന്‍റെ പുറകേ മറ്റൊരെണ്ണം കൂടി അതേ സാധനം എടുത്തു കൊണ്ട് വരുന്നു എന്ന്. അവസാനം, ആയിരക്കണക്കിന്‌ വരുന്ന ഉറുമ്പ് സൈന്യത്തിന്‍റെ ഉറവിടം കണ്ടെത്തിയപ്പോള്‍ ഞാന്‍ ശരിക്കും അമ്പരന്നു പോയി!

ദാവീദ് ഇവിടെ ദൈവത്തെ അഭിസംബോധന ചെയ്യുന്നത് വെറുതെ 'ദൈവമേ' എന്നല്ല മറിച്ച് 'സൈന്യങ്ങളുടെ ദൈവമായ യഹോവേ' എന്നാണ്‌. ഒരു പക്ഷേ, ദൈവത്തിന്‍റെ വലിയ സേനയെ കാണുമ്പോള്‍, തന്‍റെ ശത്രുവിനെ വളരെ ദുര്‍ബലനായിട്ടായിരിക്കാം ദാവീദ് കാണുന്നത് (സങ്കീ 59:5).

പലപ്പോഴും  നമ്മുടെ ചെറിയ കാര്യങ്ങളായ: വിദ്യാഭ്യാസം, ആരോഗ്യം, ദൈനം ദിന ആവിശ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായിട്ടായിരിക്കാം നാം ദൈവത്തെ ആശ്രയിക്കുന്നത്. നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അത്യന്തം പരമായ കാര്യങ്ങളെ ചെയ്യുവാന്‍ ദൈവത്തിന്‌ സാധിക്കും. യഹോവക്ക് തുല്യനായി ആരുമില്ല (സങ്കീ 86:8).

നിങ്ങള്‍ ഇതിന് മുമ്പ് പ്രാര്‍ത്ഥിച്ച വിഷയത്തെക്കുറിച്ചും ഒന്ന് ചിന്തിച്ചു നോക്കുക. എന്താണ്‌ നിങ്ങള്‍ ദൈവത്തോട് ആവിശ്യപ്പെട്ടത്? 

ദൈവത്തെ നിസ്സാരനായും ശത്രുവിനെ വലിയവനായും കാണരുത്.

പ്രാര്‍ത്ഥന: കര്‍ത്താവേ, അങ്ങ്‍ എനിക്കായി വിന്യസിച്ചിരിക്കുന്ന വലിയ സൈന്യത്തെ കാണുവാന്‍ എന്‍റെ കണ്ണുകളെ തുറക്കേണമേ. ആമേന്‍

(Translated from English to Malayalam by R. J. Nagpur)

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?