തെരുവ് നായ്ക്കളെ കാര്യമാക്കേണ്ട

B.A. Manakala

സന്ധ്യാസമയത്ത് അവര്‍ മടങ്ങി വരുന്നു; നായെ പോലെ കുരച്ചും കൊണ്ട് അവര്‍ പട്ടണത്തിന്‌ ചുറ്റും നടക്കുന്നു. സങ്കീ 59:6

ഞങ്ങളുടെ വീടിന്‍റെ പരിസരത്ത് ധാരാളം തെരുവ്‌ നായ്ക്കള്‍ ഉണ്ട്. അവ രാത്രികളില്‍ ഉച്ചത്തില്‍ ഓരിയിടുന്നതു കാരണം മിക്കപ്പോഴും ഞങ്ങളുടെ ഉറക്കം ശരിയാകാറില്ല. ഇതു കൊണ്ട് പലപ്പോഴും രാത്രികളില്‍ പുറത്തിറങ്ങാന്‍ പോലും ഞങ്ങള്‍ ഭയപ്പെടാറുണ്ട്. പക്ഷേ സാധാരണയായി, നാം നമ്മുടെ കാര്യം ശ്രദ്ധിച്ചു നായ്ക്കളെ ശല്യം ചെയ്യാതെ പോയാല്‍ അവ നമ്മെ തിരിഞ്ഞു നോക്കുക പോലും ചെയ്യുകയില്ല. 

രാത്രിയില്‍ പതുങ്ങി നടക്കുന്ന നായ്ക്കളെ പോലെയാണ്‌ നമ്മുടെ ശത്രുവും. രാത്രികളില്‍ അവ ഏറെ ഹാനികരമാണ്‌. അങ്ങനെയുള്ളവരെ നോക്കി ദൈവം പോലും ചിരിക്കാറുണ്ട് (സങ്കീ 59:8). അവരെ ദൈവം കൈകാര്യം ചെയ്തു കൊള്ളും.  മറ്റൊരു വഴി തിരഞ്ഞെടുത്ത് ദൈവം നമുക്കായി  വെച്ചിരിക്കുന്ന ലക്ഷ്യത്തെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു.  

നിങ്ങളുടെ ശ്രദ്ധയാകർഷിക്കുവാൻ കഴിയുമ്പോൾ ശത്രു സന്തോഷിക്കുന്നു. കഴിവതും നിങ്ങളെ പ്രശ്നത്തില്‍ ചാടിക്കാനുള്ള സകല തന്ത്രങ്ങളും അവന്‍ ഒരുക്കും.

തെരുവ് നായ്ക്കളെ കാണുമ്പോൾ വളരെ എളുപ്പത്തില്‍ നിങ്ങളുടെ ശ്രദ്ധ മാറിപ്പോകാറുണ്ടോ? നമുക്ക്, നമ്മുടെ ശ്രദ്ധയെ നമ്മുടെ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കാന്‍ സാധിക്കുമോ? 

നിങ്ങളുടെ ശ്രദ്ധയെ മാറ്റുവാൻ ശത്രു പല കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു; ആയതിനാല്‍ ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കഴിയുന്നതെല്ലാം ചെയ്യുക.

പ്രാര്‍ത്ഥന: കർത്താവേ, എപ്പോഴും അങ്ങയിൽ എന്‍റെ ശ്രദ്ധയെ കേന്ദ്രീകരിക്കുവാന്‍ അടിയനെ സഹായിക്കേണമേ. ആമേന്‍

(Translated from English to Malayalam by R. J. Nagpur)

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?