എന്‍റെ ദൈവം
B.A. Manakala
എന്‍റെ ദൈവം തന്‍റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്‍റെ ശത്രുക്കളെ കണ്ട് രസിക്കുമാറാക്കും. സങ്കീ 59:10
"ഇത് എന്‍റെ അമ്മയാണ്," എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ അമ്മയെ കെട്ടിപ്പിടിച്ചു. ഇത് കേട്ടു കൊണ്ട്, മറ്റ് രണ്ട് കുഞ്ഞുങ്ങളും ഓടി വന്ന് ഇങ്ങനെ തന്നെ പറഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. "നിങ്ങള്‍ എല്ലാവരും എന്‍റേതാണ്" എന്ന് എല്ലാവരെയും കെട്ടിപ്പിടിച്ച് ആ അമ്മ പറഞ്ഞപ്പോഴാണ് കുഞ്ഞുങ്ങള്‍ തമ്മിലുള്ള വഴക്ക് ഒന്ന് അടങ്ങിയത്.
'എന്‍റെ ദൈവം' എന്ന് വിളിക്കത്തക്ക രീതിയിലുള്ള വ്യക്തിപരമായ ഒരു ബന്ധം ദാവീദിന് ദൈവവുമായി ഉണ്ടായിരുന്നു. നിങ്ങളോടും എന്നോടും വളരെ അടുത്ത വ്യക്തിപരമായ ബന്ധം സ്ഥാപിക്കുവാന്‍ ദൈവത്തിന് താല്‌പര്യമുണ്ട്. തനിക്ക് വ്യക്തിപരമായ ബന്ധം പുലര്‍ത്താനായി ആദിയില്‍ ദൈവം ആദം എന്ന ഒരേ ഒരു മനുഷ്യനെ മാത്രമേ സൃഷ്ടിച്ചുള്ളു. അതേ ഉദ്ദേശ്യത്തിനായിട്ടാണ് നിങ്ങളെയും സൃഷ്ടിച്ചിരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ‘എന്റെ ദൈവമേ’ എന്ന് നിങ്ങൾ വിളിക്കുന്നത് കേൾപ്പാൻ ദൈവം കൊതിയോടെ നോക്കിയിരിക്കുകയാണ്.
‘എന്റെ കുഞ്ഞ്’ എന്നാണ് ദൈവം നിങ്ങളെയും എന്നെയും വിളിക്കുന്നത്. കർത്താവ് നിങ്ങളെ പേർ ചൊല്ലി വിളിക്കുന്നു (യെശ 43:1). തുടർന്നുള്ള വാക്യങ്ങളിൽ (2-13) ദൈവത്തിന്റെ അടുത്ത സ്നേഹബന്ധത്തെ കുറിച്ച് കൂടുതൽ വായിക്കുവാൻ സാധിക്കും.
‘എന്റെ ദൈവമേ’ എന്ന് വിളിച്ചു കൊണ്ട് നിങ്ങൾക്ക് എങ്ങനെ ദൈവവുമായി അടുത്ത ബന്ധം പുലർത്തുവാൻ സാധിക്കും?
‘എന്റെ കുഞ്ഞേ’ എന്ന് എപ്പോഴും നിങ്ങളെ വിളിക്കുന്ന ദൈവത്തോട് ‘എന്റെ ദൈവമേ’ എന്ന് പറഞ്ഞ് പ്രതികരിക്കാൻ നിങ്ങൾ തയ്യാറാകുമോ?
പ്രാർത്ഥന: കർത്താവേ, ‘എന്റെ ദൈവമേ’ എന്ന് വിളിച്ചു കൊണ്ട് എപ്പോഴും അങ്ങയുമായി ബന്ധപ്പെട്ടിരിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen..
ReplyDeleteAmen
ReplyDelete