ദൈവം വാഴുന്നു
B.A. Manakala
കോപത്തോടെ അവരെ സംഹരിക്കേണമേ; അവര്‍ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചു കളയേണമേ; ദൈവം യാക്കോബില്‍ വാഴുന്നു എന്നു ഭൂമിയുടെ അറ്റം വരെ അറിയുമാറാകട്ടെ. സങ്കീ 59:13
'ഞാന്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ല', എന്ന ഒരു പ്രസ്താവന ഞാന്‍ നടത്തുന്നതായി കരുതുക. എന്താ, ഈ പ്രസ്താവനക്ക് ശേഷം അദ്ദേഹം പ്രധാനമന്ത്രിയായി തുടരുകയില്ല എന്ന് ഇത്
അര്‍ത്ഥമാക്കുന്നുണ്ടോ?
ഇവിടെ ദാവീദ് പ്രാര്‍ത്ഥിക്കുന്നതു പോലെ, എല്ലായ്പ്പോഴും ദൈവം കോപത്തില്‍ പ്രത്യക്ഷപ്പെട്ട് ജനത്തെ നശിപ്പിച്ച് എല്ലാറ്റിനും മീതെ താന്‍ വാഴുന്നു എന്ന് സകല ഭൂവാസികളോടും പറയണമെന്നില്ല (സങ്കീ 59:13). എന്ത് തന്നെ സംഭവിച്ചാലും ശരി, യഹോവ രാജാവായി തന്നെ വാഴുന്നു (സങ്കീ 97:1).
ദൈവം വാഴുന്നു എന്ന കാര്യം വല്ലപ്പോഴുമായിരിക്കാം നാം തിരിച്ചറിയുന്നതു തന്നെ: ജലപ്രളയമുണ്ടാകുമ്പോള്‍ (ഉല്പ 6); സമുദ്രം രണ്ടായി വിഭജിക്കുമ്പോള്‍ (പുറ 14:21); ഒരു അത്ഭുതം നടക്കുമ്പോള്‍; ഒരു മാഹാമാരി ഉണ്ടാകുമ്പോള്‍; നമ്മുടെ പ്രിയപ്പെട്ടവര്‍ മരണത്താല്‍ വേര്‍പെട്ടു പോകുമ്പോള്‍, ഇത്യാദി.
സമയങ്ങള്‍ക്കും അതീതമായി ദൈവം വാഴുന്നു എന്ന് എപ്രകാരമാണ് നിരന്തരമായി നിങ്ങള്‍ നിങ്ങളെത്തന്നെ ഓര്‍പ്പിക്കുന്നത്?
സകലത്തിനും മീതെ ദൈവം നിത്യനായി വാഴുന്നു, അത് അപ്രകാരം തോന്നിയാലും ഇല്ലെങ്കിലും!
പ്രാര്‍ത്ഥന: കര്‍ത്താവേ, അങ്ങ് സദാ വാഴുന്നു എന്ന് തിരിച്ചറിയാനായി അടിയന്‍റെ കണ്ണുകളെയും, ഹൃദയത്തെയും തുറക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
God bless..!
ReplyDelete