അവൻ മാത്രം ...

14 September 2020

B. A. Manakala

അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു. എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല. സങ്കീ 62:2

താഴെ നിലത്ത് വീണു കിടന്നിട്ടും വളർന്നു കൊണ്ടിരിക്കുന്ന ഒരു വൃക്ഷം ഞാൻ ശ്രദ്ധിക്കയുണ്ടായി! ഇപ്പോഴും അതിന്റെ പ്രധാന വേരുകൾ മണ്ണിൽ ഉറച്ചിരിക്കു യാണ് എന്ന് ഞാൻ അതിന്റെ അടുത്ത് പോയി നോക്കിയപ്പോൾ മനസ്സിലായി. ഇത് ആ വൃക്ഷത്തിന് ആവശ്യമായ വളം വലിച്ചെടുക്കുകയും, അതു മൂലം അതിന്റെ ചില്ലകൾ വളരുവൻ സഹായിക്കുകയും ചെയുന്നു.

തന്റെ രക്ഷയും പാറയും ദൈവം മാത്രമാണെന്ന് ദാവീദ്‌ ഇവിടെ തിരിച്ചറിയുന്നു. ദൈവത്തോടു കൂടെയുള്ള നമ്മുടെ ജീവിതത്തിൽ, ദൈവം മാത്രമാണ് നമ്മുടെ പ്രധാന വേര് എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. മറ്റുള്ള വേരുകൾക്ക് സഹായിപ്പാൻ മാത്രമേ സാധിക്കു; അത്തരത്തിലുള്ള സഹായ വേരുകളുടെ ബലത്തിൽ വൃക്ഷത്തിന് വളരെക്കാലം പിടിച്ചു നിൽക്കാനാവില്ല.

ദൈവവുമായി ഒരു ബന്ധമില്ലായെങ്കിലും ഒരു വിശ്വാസിയെന്ന നിലയിൽ കുറച്ചു സമയം നല്ല പച്ചയായി കാണുവാൻ സാധിച്ചേക്കാം. എന്നാൽ കാലം കഴിയും തോറും ആവശ്യമായ വളം ലഭിക്കാതെ മരണത്തിലേക്ക് നയിക്കപ്പെടുകയും ചെയും!

ക്രിസ്തീയ ജീവിതത്തിൽ എല്ലാം നന്നായി പോകുന്നു എന്ന് കരുതി സന്തുഷ്ടരാകരുത്; ക്രിസ്തുവിൽ ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കുവിൻ!

പ്രാർത്ഥന: കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങയിൽ വേരൂന്നി നില്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ

(Translated from English to Malayalam by R. J. Nagpur)



Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?