ഉന്നത സ്ഥാനം
15th September 2020
B. A. Manakala
അവന്റെ പദവിയിൽ നിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ് കൊണ്ട് അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളം കൊണ്ട് അവര്‍ ശപിക്കുന്നു. സങ്കീ 62:4
ബില്ലി ഗ്രഹാമിനോട് ഒരിക്കൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുവിശേഷകനെന്ന തന്റെ പദവിയെ അതിനേക്കാൾ വളരെ പ്രാധാന്യമുള്ളതായി അദ്ദേഹം കണ്ടു.
ദാവീദ് എന്ന സാധാരണ മനുഷ്യനെ, രാജാവായിരുന്ന ശൗല്‍ ഭയപ്പെട്ടത് വളരെ നിസ്സാരമായി തോന്നുന്നു (1 ശമു 18:12). എന്നാൽ തന്റെ ഉന്നത സ്ഥാനത്തെ കുറിച്ച് ദാവീദിന് നല്ല ധാരണയുണ്ടായിരുന്നു (സങ്കി 62:4).
നിങ്ങളെ സ്വർഗ്ഗത്തിലാണ് ഇരുത്തിയിരിക്കുന്നത് (എഫെ 2:7) ആയതിനാൽ ലോകം മുഴുവൻ നിങ്ങളെ ഭയപ്പെടുന്നു! നിങ്ങൾക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ഉന്നത സ്ഥാനമാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?
ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ലഭിക്കാവുന്നതിൽ ഏറ്റവും ഉന്നത സ്ഥാനമെന്ന് പറയുന്നത് ദൈവത്തിന്റെ കുടുംബത്തിലേക്ക് ഒരു പൈതലായി ദത്തെടുക്കപ്പെടുക എന്നുള്ളതാണ്.
പ്രാർത്ഥന: കർത്താവേ, അങ്ങ് അടിയന് നൽകിയിരിക്കുന്ന സ്ഥാനത്തെ നിരന്തരമായി എന്നെത്തന്നെ ഓർപ്പിക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen
ReplyDelete