യഥാർത്ഥ ബഹുമാനം
B. A. Manakala
എന്റെ രക്ഷയും മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു. സങ്കീ 62:7
ഞാനൊരു ഗവേഷണ വിദ്ധ്യാർത്ഥിയായി ചേർന്നപ്പോൾ തന്നെ പലരും എന്റെ പേരിനോടൊപ്പം 'ഡോ.' എന്ന ശീർഷകം ചേർത്ത് വിളിക്കുവാൻ തുടങ്ങി! എനിക്ക് ആ ബിരുദം ലഭിക്കാത്ത ഇടത്തോളം, ആ ശീർഷകം കൊണ്ട് എനിക്ക് എന്തെങ്കിലും ബഹുമാനം ലഭിക്കുമോ?
യഥാർത്ഥ ബഹുമാനം വരുന്നത് ദൈവത്തിൽ നിന്നുമാണെന്ന് ദാവീദ് നല്ലതു പോലെ മനസ്സിലാക്കിയിരുന്നു. ദൈവത്തെ ബഹുമാനിക്കുകയും സേവിക്കുകയും ചെയ്യുന്നവർ ബഹുമാനിതരാകും (യോഹ 12:26; 1 ശമു 2:30).
സ്വർഗ്ഗം നൽകുന്ന ബഹുമാനം മാത്രമേ ദീർഘകാലം നിലനിൽക്കുകയുള്ളു. ഈ ഭൂമിയിൽ നാം സമ്പാദിച്ച സ്ഥാനമാനങ്ങൾ നമ്മുടെ മരണം വരെ മാത്രമേ ഉണ്ടാകൂ. പലപ്പോഴും സ്വർഗ്ഗം നൽകുന്ന ബഹുമാനങ്ങൾ ഭൗതിക മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കാനാവില്ല.
ദൈവത്തിൽ നിന്നും വരുന്ന ബഹുമാനത്തെ നിങ്ങൾ എപ്രകാരമാണ് തിരിച്ചറിയുന്നത്?
ഭൗതിക ബഹുമാനങ്ങൾ കൊണ്ട് ഭൂമിയിൽ മാത്രമേ ഉപയോഗം വരികയുള്ളൂ; എന്നാൽ സ്വർഗ്ഗീയ ബഹുമാനങ്ങൾ നിത്യമാണ്.
പ്രാർത്ഥന: കർത്താവേ, അത്മാർത്ഥമായി സ്വർഗ്ഗീയ ബഹുമാനം തേടുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment