പാറയും സങ്കേതവും
17 September 2020
B. A. Manakala
എന്റെ രക്ഷയും മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു. സങ്കീ 62:7
പ്രസിഡന്റ് യാത്ര ചെയ്യുന്ന കാറുകൾ എല്ലായ്പ്പോഴും ധാരാളം സുരക്ഷാ സംവിധാനങ്ങൾ ഉള്ളവയാണ്. വെടിയുണ്ടകൾ കടക്കാത്തവ, പല തരത്തിലുള്ള ആക്രമണങ്ങളെ തരണം ചെയ്യത്തക്ക രീതിയിലുള്ളവ, കാറ്റില്ലായെങ്കിൽ പോലും സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ടയറുകൾ ഇത്യാദി.
'ഒരു ശത്രുവിനും എത്തുവാൻ സാധിക്കാത്ത പാറ' എന്നാണ് ഈ വാക്യത്തിന്റെ മറ്റൊരു വിവർത്തനം. ഇതിൽ കൂടുതൽ എന്ത് സംരക്ഷണമാണ് നമുക്ക് ലഭിക്കുക? ദുഷ്ടന്റെ കൈയ്യിൽ അകപ്പെടാതവണ്ണം കർത്താവ് നമ്മെ പരിപാലിക്കുന്നു (2 തെസ്സ 3:3).
പലപ്പോഴും നാം നമ്മുടെ വിശ്വാസത്തിൽ നിന്നും പിന്മാറി ദുഷ്ടന്റെ ഭോഷ്ക്കിൽ വിശ്വസിക്കാറുണ്ട്. എന്നാൽ ദൈവം അനുവദിക്കാതെ ഒരു ശക്തിക്കും നിങ്ങളെ സ്പർശിക്കുവാൻ പോലും സാധിക്കില്ല, മഹാമാരിയെണെങ്കിൽ പോലും.
നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സുരക്ഷയെക്കുറിച്ച് നിങ്ങൾ ബോധമുള്ളവരാണോ?
ദൈവം നിങ്ങൾക്ക് ചുറ്റും നിർമ്മിച്ചിരിക്കുന്നതിനപ്പുറമായി നിങ്ങൾ തന്നെ നിങ്ങൾക്കായി ഒരു മതിൽ പണിത് മുതൽ നശിപ്പിക്കരുത്!
പ്രാർത്ഥന: കർത്താവേ, ഞാൻ നിൽക്കുന്ന പാറയെ കാണുവാൻ അടിയനെ നിരന്തരമായി ഓർമ്മപ്പെടുത്തേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen..
ReplyDelete