പകരുവിൻ

18 September 2020

 

B. A. Manakala

 

ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു (സങ്കീ 62:8).

 

വിവാഹ നിശ്ചയം കഴിഞ്ഞ ഞങ്ങളുടെ ഒരു വർഷം ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്. ഞങ്ങൾക്ക് രണ്ടു പേർക്കും അന്യോന്യം വളരെ വിഷയങ്ങൾ പങ്ക് വെക്കുവാൻ ഉണ്ടായിരുന്നു. എന്നിട്ടും എപ്പോഴും വളരെ ദു:ഖ ത്തോടു കൂടെ ആയിരുന്നു ഞങ്ങൾ സംസാരം അവസാനിപ്പിച്ചിരുന്നത്. അടുത്ത തവണ സംസാരിക്കാനായി ഞങ്ങൾ വളരെ ആശയോടെ കാത്തിരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഞങ്ങൾ പരസ്പരം സമയം പങ്കിടുന്നതിൽ വളരെ സന്തോഷിക്കുന്നു.

 

നാം നമ്മുടെ ആഗ്രഹങ്ങൾ താനുമായി പങ്കിടണമെന്നാണ്  ദൈവം താൽപ്പര്യപ്പെടുന്നത്. നിങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടായിരുന്നതും, ഇനി ഉണ്ടാകുവാൻ പോകുന്നതും, അല്ലെങ്കിൽ പങ്കിടാത്താതുമായ കാര്യങ്ങളെ പോലും ദൈവം മനസ്സിലാക്കുന്നു എന്ന് ഓർക്കുക.

 

ഒരു പക്ഷേ, ദൈവത്തോട് മാത്രമല്ലാതെ മറ്റാരോടും പങ്കിടുവാൻ സാധിക്കാത്തതായ കാര്യങ്ങൾ നമുക്കുണ്ടാകാം. എന്നാൽ ദൈവം നമുക്കായി കാത്തിരിക്കുന്നു (യെശ 30:18); നിങ്ങൾ ദൈവത്തിനായി എത്രമാത്രം കാത്തിരിക്കാറുണ്ട്? നിങ്ങൾ ദൈവമുൻപാകെ എത്രമാത്രം നിങ്ങളുടെ ഹൃദയം തുറന്ന് സംസ്സാരിക്കാറുണ്ട്?

 

നിങ്ങളുടെ ഹൃദയത്തെ എത്രമാത്രം ദൈവ മുൻപാകെ നിങ്ങൾ പകരുന്നു എന്നത്, നിങ്ങൾ എത്രമാത്രം ദൈവത്തെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ്!

 

പ്രാർത്ഥന: കർത്താവേ, അടിയന്റെ ഹൃദയത്തെ അങ്ങയുടെ മുൻപാകെ പകരുന്നതിനായി സമയം കണ്ടെത്തുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ!

 

(Translated from English to Malayalam by R. J. Nagpur)



Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?