നിങ്ങൾക്ക് എന്ത് വിലയാണുള്ളത്?
19 September 2020
B. A. Manakala
സാമാന്യ ജനം ഒരു ശ്വാസവും ശ്രേഷ്ഠ ജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു. സങ്കീ 62:9
ചില നാളുകൾക്ക് മുൻപ് ഞാനൊരു അനാഥാലയം സന്ദർശിക്കയുണ്ടായി. അവിടെ സുന്ദരനും സമർത്ഥനുമായ ഒരു ബാലനുണ്ടായിരുന്നു. അവന്റെ സ്വന്തം അമ്മ അവനെ ഒരു ലക്ഷം (₹100,000) രൂപക്ക് വിറ്റതാണ് എന്നു കേട്ടപ്പോൾ ഞാൻ സ്തംഭിച്ചു പോയി!
നിങ്ങൾ എന്താണെന്നുള്ളതിന്റെ അടിസ്ഥാനത്തിൽ നിങ്ങളെത്തന്നെ തൂക്കി നോക്കിയാൽ നിങ്ങൾ വെറുമൊരു ശ്വാസമത്രേ. ആദിയിൽ നിങ്ങളിൽ ഊതിയ ശ്വാസമാണ് നിങ്ങൾ ഇപ്പോഴും ശ്വസിക്കുന്നതെങ്കിൽ, നിങ്ങൾ ചിന്തിക്കുന്നതിലുമുപരി മൂല്യമുള്ളവരാണ് നിങ്ങൾ (ഉത്പ 2:7).
നാം ഭൗതിക മൂല്യമുള്ളതായി നമ്മെത്തന്നെ കരുതുന്നതെല്ലാം ഒരിക്കൽ വിലയില്ലാത്തതായി മാറും. എന്നാൽ നിങ്ങൾ ആത്മികമായി എത്ര വിലയുള്ളതായിരിക്കുന്നുവോ അതിന് നിത്യമായ മൂല്യമുണ്ട്.
നിങ്ങളുടെ ആത്മാവിനെക്കാളും വിലയുള്ളതായി എന്തെങ്കിലുമുണ്ടോ? (മത്താ 16:26)
മറ്റുള്ളവർ നിങ്ങളുടെ ഭൗതിക സ്വത്തുക്കളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് വിലയിട്ടേക്കാം; എന്നാൽ ദൈവം നിങ്ങളെ ആത്മീയമായാണ് വിലയിടുന്നത്!
പ്രാർത്ഥന: കർത്താവേ, അങ്ങ് നിമിത്തം അടിയന്റെ വില എന്താണെന്ന് മനസ്സിലാക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment