ജീവിതത്തിന്‍റെ കേന്ദ്രം
20 September 2020
B. A. Manakala
പീഡനത്തില്‍ ആശ്രയിക്കരുതു; കവര്‍ച്ചയില്‍ മയങ്ങിപ്പോകരുതു; സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സു വെക്കരുതു. സങ്കീ 62:10
എന്റെ പണ സഞ്ചി സൂക്ഷിക്കുന്ന കാര്യത്തിലും അത് ഉപയോഗിക്കുന്ന കാര്യത്തിലും വളരെ സൂക്ഷ്മതയുള്ള വ്യക്തിയായിരുന്നു ഞാൻ. എന്നാൽ ഈ മഹാമാരിയുടെ സമയത്ത് എന്റെ പണ സഞ്ചി ഏതാണ്ട് ഉപയോഗശൂന്യമായി, കാരണം ഇപ്പോൾ എല്ലാ പണമിടപാടുകളും ഗൂഗിൾ പേ അല്ലെങ്കിൽ ഇതര സാങ്കേതിക സമ്പ്രദായങ്ങള്‍ വഴിയാണല്ലോ നടക്കുന്നത്. അത് കൊണ്ട് ഇപ്പോൾ പുറത്തിറങ്ങുമ്പോൾ പണ സഞ്ചി എടുക്കുന്ന കാര്യത്തെ പറ്റി ഞാൻ ചിന്തിക്കാറേയില്ല.
നമ്മെ ഒരോരുത്തരെയും ദൈവം അധികം ധനം കൊണ്ടോ അല്ലെങ്കിൽ കുറച്ചു ധനം കൊണ്ടോ അനുഗ്രഹിച്ചേക്കാം. എന്നാൽ അതിനെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്ര ഭാഗമായി മാറാൻ അനുവദിക്കരുത്. എന്നാൽ ധനം നമ്മുടെ 'ചുറ്റുപാടും' മാത്രം തുടരാൻ അനുവദിച്ചാൽ അത് നമ്മുടെ ജീവിതത്തെ താറുമാറാക്കുകയില്ല. അതിനെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമായി കരുതുകയാണെങ്കിൽ, അപ്പോൾ മുതൽ അത് നമ്മുടെ ജീവിതത്തിലെ മറ്റെല്ലാ മേഖലകളെയും പിടിച്ചടക്കുവാൻ തുടങ്ങും. യഥാർത്ഥത്തിൽ, നമുക്ക് എത്രയുണ്ട് എന്നുള്ളത് ഒരു പ്രശ്‌നമല്ല; മറിച്ച് ഉള്ളതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം.
നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്ര ഭാഗത്ത് എന്താണുള്ളത്?
നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്ര ഭാഗമായിരിക്കുവാൻ ദൈവം തന്നെത്താൻ നിർബന്ധിക്കാറില്ല; നിങ്ങൾ അതിന് വേണ്ടി അനുവദിക്കണം.
പ്രാർത്ഥന: കർത്താവേ, അങ്ങയെ അല്ലാതെ മറ്റൊന്നിനെയും അടിയന്റെ ജീവിതത്തിന്റെ കേന്ദ്ര ഭാഗമായി വയ്ക്കുവാൻ അനുവദിക്കരുതേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment