പല തവണ കേൾക്കുക
21 September 2020
B. A. Manakala
ബലം ദൈവത്തിനുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു. ഞാൻ രണ്ടു പ്രാവശ്യം കേട്ടുമിരിക്കുന്നു. സങ്കീ 62:11
ഞങ്ങൾ ചെറുപ്രായത്തിൽ അമ്മയുമായി വഴക്കിടാറുണ്ടായിരുന്നു. വളരെ ദേഷ്യം വരുന്ന ചില അവസരങ്ങളിൽ അമ്മ പറയുമായിരുന്നു 'നിങ്ങളൊക്കെ എന്നെ കാണാൻ കൊതിക്കും.' അമ്മ 1995ൽ മരിച്ചു പോയെങ്കിലും ഇന്നും അമ്മയുടെ ആ ശബ്ദങ്ങൾ പലപ്പോഴും കാതുകളിൽ മുഴങ്ങാറുണ്ട്.
നമുക്ക് ഇഷ്ടമുള്ളത് കാണാനും കേൾക്കാനും നാം താമസിക്കുന്ന ശബ്ദകലുഷിതമായ ഈ ലോകത്ത് ധാരാളം അവസരങ്ങൾ ഉണ്ട്. നമുക്ക് താല്പര്യമുള്ളത്രത്തോളം നാം അതിനെ പറ്റി വിചിന്തനം ചെയ്യുന്നു.
നമ്മുടെ അകത്തെ മനുഷ്യനെ ബലപ്പെടുത്താൻ താല്പര്യമുണ്ടെങ്കിൽ കഴിയുന്നിടത്തോളം ദൈവത്തിന്റെ ശബ്ദം നമ്മുടെ കാതുകളിൽ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കണം. യഹോവയുടെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ (സങ്കീ 1:2).
ദിവസം മുഴുവൻ ധ്യാനിക്കുവാൻ നിങ്ങൾ എന്ത് തിരെഞ്ഞെടുക്കും?
നിങ്ങൾ നിരന്തരമായി കാണുകയും കേൾക്കുകയും ചെയ്യുന്നത് ക്രമേണ നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റും.
പ്രാർത്ഥന: കർത്താവേ, അങ്ങ് സംസാരിക്കുന്നതെന്തും, നിരന്തരമായി കേൾക്കുവാൻ അടിയനെ പഠിപ്പിക്കേണമേ! ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen..
ReplyDelete