പ്രതിഫലവും പകരം നല്കലും
22 September 2020
B. A. Manakala
കർത്തവേ, ദയയും അങ്ങേയ്ക്കുള്ളതാകുന്നു. അങ്ങ് ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നൽകുന്നു. സങ്കീ 62:12
ഒരിക്കൽ ഞങ്ങൾ ഡോൾഫിൻ മത്സ്യത്തിന്റെ പ്രദർശനം കാണുവാൻ ഇടയായി. ഡോൾഫിനുകൾ കാണിക്കുന്ന അഭ്യാസങ്ങൾ കണ്ട് ഞങ്ങൾ അതിശയിച്ചു പോയി. ഓരോ പ്രദർശനത്തിന് ശേഷവും ഡോൾഫിനുകൾക്ക് ഇഷ്ടമുള്ളത് പ്രതിഫലമായി കൊടുക്കുന്നതും ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.
മനുഷ്യരായ നാം പ്രതിഫലം ഇഷടപ്പെടുന്നവരാണ്. അതുകൊണ്ട്, നാം പ്രതിഫലം കൊടുക്കുകയും, സ്വീകരിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ ഭൂമിയിൽ നമുക്ക് ലഭിക്കുന്ന പ്രതിഫലങ്ങൾ നമ്മുടെ ജീവിതത്തിൽ പല തരത്തിൽ പ്രചോദനം നൽകുന്നു. എന്നാൽ ഈ ഭൂമിയിൽ നാം എല്ലായ്പ്പോഴും പ്രതിഫലം ആഗ്രഹിച്ചാൽ അത് നിരാശയിൽ കലാശിച്ചേക്കാം. അനശ്വരമായ അനുഗ്രഹങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ, ദൈവം നിങ്ങളെ നിരാശരാക്കില്ല. ദൈവം നീതിമാനാകയാൽ മനുഷ്യന്റെ ഓരോ ദുഷ്ടതക്കും അവൻ പകരം നല്കും.
അന്തിമ പ്രതിഫലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിപ്പാനായി നിങ്ങൾ എന്തു ചെയ്യും?
നിങ്ങൾ ചെയ്യുന്ന എല്ലാറ്റിനും ഒരു പ്രതിഫലം അല്ലെങ്കിൽ ഒരു പകരം നല്കൽ ഉണ്ട്; എന്നാൽ, രക്ഷ നിങ്ങളുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കുന്നില്ല.
പ്രാർത്ഥന: കർത്താവേ, ഭൂമിയിലെ താല്ക്കാലിക പ്രതിഫലങ്ങളെക്കാളും ഉപരിയായി അന്തിമ പ്രതിഫലത്തിൽ ശ്രദ്ധ കേന്ദ്രീകരിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen..
ReplyDelete