അത്മാവ് കാംക്ഷിക്കുന്നു
23 September 2020
B. A. Manakala
ദൈവമേ, അങ്ങ് എന്റെ ദൈവം; അതി കാലത്ത് ഞാൻ അങ്ങയെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം അങ്ങേക്കായി ദാഹിക്കുന്നു; എന്റെ ദേഹം അങ്ങേക്കായി കാംക്ഷിക്കുന്നു. സങ്കീ 63:1
ക്രൂശിന്മേൽ കിടക്കുമ്പോൾ യേശു പറഞ്ഞ മൊഴികളിൽ ഒന്നായിരുന്നു 'എനിക്ക് ദാഹിക്കുന്നു' എന്നത്. യേശുവിന്റെ ചുറ്റുപാടും നിന്ന വ്യക്തികൾക്ക് അത് ഒരു ശാരീരിക ദാഹമായി മാത്രമേ തോന്നിയുള്ളായിരിക്കാം; ഒരു പക്ഷേ, തന്റെ ദാഹം ശാരീരിക ദാഹത്തിനും അപ്പുറത്തായിരുന്നിരിക്കണം.
ഒരു ഉണങ്ങി വരണ്ട സ്ഥലത്തായിരുന്നതിനാൽ ദാവീദ് ശാരീരികമായും ആത്മീകമായും ദാഹം അനുഭവിച്ചിരുന്നു എന്ന് വ്യക്തമാണ് (സങ്കീ 63:1). നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ പല കാര്യങ്ങൾക്ക് വേണ്ടി ദാഹിക്കാറുണ്ട്; എന്നാൽ നമ്മുടെ ആത്മാവിന്റെ ദാഹത്തെ തൃപ്തിപ്പെടുത്തുക എന്നത് വളരെ പ്രാധാന്യമേറിയതാണ്.
ഒരിക്കൽ ശമര്യാസ്ത്രീക്ക് യേശു തന്നെത്തന്നെ ജീവനുള്ള വെള്ളമായി കാണിക്കുകയും 'ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരു നാളും ദാഹിക്കയില്ല' എന്ന് പറയുകയും ചെയ്തു. ഇത് മാത്രമേ നിത്യ ജീവങ്കലേക്ക് പൊങ്ങി വരുന്ന നീരുറവയായിത്തീരുകയുള്ളു (യോഹ 4:13-14).
ഈ ഭൂമിയിൽ ജീവിക്കുമ്പോൾ എന്തിനു വേണ്ടിയാണ് നിങ്ങൾ കൂടുതലായി ദാഹിക്കാറുള്ളത്?
വെള്ളം താൽക്കാലികമായി നിങ്ങളുടെ ശാരീരിക ദാഹത്തെ ശമിപ്പിക്കുന്നു; എന്നാൽ ദൈവത്തിന് മാത്രമേ നിങ്ങളുടെ ആത്മീക ദാഹത്തെ അകറ്റാൻ കഴിയൂ.
പ്രാർത്ഥന: കർത്താവേ, എന്റെ ആത്മാവ് തൃപ്തിപ്പെട്ടിരിപ്പാനായി ദിനവും അങ്ങയിൽ നിന്നും കുടിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Hindi by S. R. Nagpur)
Comments
Post a Comment