ഉറ്റുനോക്കുക
24 September 2020
B. A. Manakala
അങ്ങനെ അങ്ങയുടെ ബലവും മഹത്വവും കാണേണ്ടതിന് ഞാൻ വിശുദ്ധ മന്ദിരത്തിൽ അങ്ങയെ നോക്കിയിരിക്കുന്നു. സങ്കീ 63:2
കഴിഞ്ഞ ദിവസം സൂര്യാസ്തമയ സമയത്ത് ഞങ്ങൾ വീടിന്റെ ടെറസ്സിൽ പോയി, അപ്പോൾ ചില നക്ഷത്രങ്ങളെയും കാണാൻ സാധിക്കുമായിരുന്നു. പെട്ടെന്ന് എന്റെ മകൻ ഒരു നക്ഷത്രത്തെ നോക്കി പറഞ്ഞു: 'പപ്പാ, ആ നക്ഷത്രത്തെ നോക്കിക്കേ; ഞാൻ പോകുന്നിടത്തെല്ലാം അത് എന്റെ പിന്നാലെ വരുന്നു.'
വിശുദ്ധ മന്ദിരത്തിൽ ദാവീദ് ദൈവത്തെ തന്റെ മഹത്വത്തിലും ശക്തിയിലുമാണ് കണ്ടത് (സങ്കീ 63:2). ഒരു മനുഷ്യന്റെ ഏത് സാഹചര്യത്തിലുമുള്ള നിലനില്പിന്റെ കാതലാണിത്. നമ്മിൽ ചിലർ അസാധാരണമായ കൊറോണയേയും അതിൻ മൂലം ഉണ്ടാകാൻ പോകുന്ന ആഘാതത്തെയോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങളെയുമാകാം നോക്കിയിരിക്കുന്നത്.
ഒരിക്കൽ ദൈവത്തിന്റെ ശക്തിയെ നമുക്ക് കണ്ടറിയാൻ കഴിഞ്ഞാൽ പിന്നീട് മറ്റൊന്നിനാലും നാം കുലുങ്ങുകയില്ല! നമ്മുടെ നോട്ടം യേശുവിന്റെ മേൽ പതിക്കുവാനായി നമുക്ക് ഇന്ന് പ്രോത്സാഹനം ലഭിക്കുന്നു (എബ്രാ 12:2).
ദൈവത്തിന്റെ സകല വിധ സൃഷ്ടി കളെയും കണ്ട് ദൈവത്തെ ആരാധിക്കുക; ദൈവത്തെയും തന്റെ ശക്തിയേയും ഉറ്റുനോക്കുക!
പ്രാർത്ഥന: കർത്താവേ, എന്റെ ജീവിതത്തിന്റെ എല്ലാ നാളുകളിലും അങ്ങയെ നോക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen..
ReplyDeleteAmen
ReplyDelete