എന്റെ ജീവകാലം ഒക്കെയും

26 September 2020

B. A. Manakala

എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ അങ്ങയെ വാഴ്ത്തും; അങ്ങയുടെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും. സങ്കീ 63:4  

സുഹൃത്തുക്കൾ പിരിയുമ്പോൾ 'ഞാൻ ജീവനോടിരിക്കുന്നിടത്തോളം നിന്നെ മറക്കുകയില്ല' എന്ന് പരസ്പരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഈ വാഗ്ദാനം എത്രമാത്രം സത്യമായിരിക്കും എന്നതിൽ എനിക്ക് സംശയമുണ്ട്.

തനിക്ക് ജീവനുള്ള കാലത്തോളം യഹോവയെ സ്തുതിക്കുവാൻ തീരുമാനിക്കുകയണ് ദാവീദ് ഇവിടെ ചെയുന്നത് (സങ്കീ 63:4).  നമുക്ക് ജീവനുള്ള കാലത്തോളം പല കാര്യങ്ങളെ പറ്റി ചിന്തിക്കാതെ പോലും നാം തീരുമാനങ്ങൾ എടുക്കാറുണ്ട്: ഭക്ഷണം കഴിക്കുക, ഉറങ്ങുക മുതലായവ. കൂടാതെ, പല കാര്യങ്ങളും ദിനചര്യകളായും നാം ചെയാൻ തീരുമാനിക്കാറുണ്ട്.

ദാവീദിനെ പോലെ എല്ലായ്പ്പോഴും ദൈവത്തെ സ്തുതിപ്പാൻ നാമും തീരുമാനിച്ചാൽ, നന്മയും കരുണയും ആയുഷകാലമൊക്കെയും നമ്മെ പിന്തുടരും (സങ്കീ 23:6).

നിങ്ങളുടെ ജീവകാലമൊക്കെയും എന്ത് ചെയ്യാനാണ് നിങ്ങൾക്ക് താല്പര്യം?

നിങ്ങളുടെ ജീവകാലത്തിൽ ഒരു കാര്യം മാത്രമേ നിങ്ങൾ ചെയ്യുകയുള്ളു എങ്കിൽ, അത് ദൈവത്തെ സ്തുതിക്കുന്നതാകട്ടെ!

പ്രാർത്ഥന: കർത്താവേ, എന്റെ ജീവകാലമൊക്കെയും തുടർച്ചയായി അങ്ങയെ സ്തുതിപ്പാൻ അടിയനെ പരിശീലിപ്പിക്കേണമേ. ആമേൻ

(Translated from English to Malayalam by R. J. Nagpur)



Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?