യഥാർത്ഥ സംതൃപ്തി
27 September 2020
B. A. Manakala
എന്റെ പ്രാണനു മജ്ജയും മേദസ്സും കൊണ്ട് എന്നപോലെ തൃപ്തി വരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ അങ്ങയെ സ്തുതിക്കുന്നു. (സങ്കീ 63:6)
ഒരിക്കൽ ഒരു ഭിക്ഷക്കാരൻ എന്റെ അടുക്കൽ വന്നപ്പോൾ എനിക്ക് അദ്ദേഹത്തോട് അനുകമ്പ തോന്നുകയുണ്ടായി. ഞാൻ അദ്ദേഹത്തെ കുളിപ്പിച്ച്, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ എല്ലാം മാറ്റി ഒരു മാനസിക ഉല്ലാസത്തിനായി ഒരു പാർക്കിലേക്ക് കൊണ്ടു പോയി. എങ്കിലും അദ്ദേഹം ദു:ഖിതനായി തന്നെ ഇരിക്കുന്നത് കണ്ടു. ഏതാണ്ട് സന്ധ്യാസമയമായപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, 'എനിക്ക് ഭക്ഷിപ്പാൻ എന്തെങ്കിലും ലഭിക്കുമോ?' ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന്റെ മുഖത്ത് അല്പം സന്തോഷം തെളിഞ്ഞു വന്നത്.
ഒരു പക്ഷേ ഭൂമിയിലെ ഏറ്റവും സമ്പന്നമായ ഭക്ഷണം പോലും നിങ്ങൾക്ക് തൃപ്തി നൽകുകയില്ലായിരിക്കാം. എന്നാൽ ദാവീദ് ദൈവത്തിൽ നിന്നും സംതൃപ്തി അനുഭവിക്കുകയാണ് ഇവിടെ (സങ്കീ 63:6). എന്താണ് നമുക്ക് യഥാർത്ഥ സംതൃപ്തി നൽകുന്നത് എന്ന് തിരിച്ചറിയാത്ത സമയത്തോളം, നാം നമ്മുടെ കഴിവും സമയവും ഒക്കെ നഷ്ടപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്.
ഭക്ഷ്ണവും, വസ്ത്രവും, വീടും, ആസ്തിയും, ആരോഗ്യവും അങ്ങനെ നമുക്ക് ഈ ഭൂമിയിലുള്ളതെല്ലാം എല്ലാം ദൈവം നൽകിയതാണ്; എന്നാൽ അവയെല്ലം നമ്മെ നൈമിഷകമായി മാത്രമേ തൃപ്തിപ്പെടുത്തുകയുള്ളു.
യേശു കൂടെ ഉള്ളപ്പോഴും, നിങ്ങൾക്ക് ജീവിതത്തിൽ അതൃപ്തിയാണോ?
എങ്ങനെ നിങ്ങൾ അതിന്റെ കാരണം തിരിച്ചറിയും?
നിങ്ങൾക്ക് നിങ്ങളെ തന്നെ തൃപ്തിപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്യുന്നതിന് മുൻപായി, അസംതൃപ്തിയുടെ മൂല കാരണം കണ്ടു പിടിക്കുക!
പ്രാർത്ഥന: കർത്താവേ, ദയവായി അങ്ങയുടെ സാന്നിധ്യത്താൽ ദിനവും അടിയനെ തൃപ്തനാക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Amen..
ReplyDelete