പറ്റിയിരിക്കുക

28 September 2020

B. A. Manakala

എന്റെ ഉള്ളം അങ്ങയോട് പറ്റിയിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ താങ്ങുന്നു. സങ്കീ 63:8

70 പേർ കൊല്ലപ്പെട്ട പെട്ടിമുടിയിലെ ഉരുള്‍പൊട്ടലിന് ശേഷം, കുവി എന്ന് പറയുന്ന നായ് നദി തീരത്ത് നിരവധി ദിവസങ്ങൾ കാത്തിരുന്നു. നായ് നോക്കി ഇരുന്ന സ്ഥലത്തു നിന്നും പോലീസുകാർ അതിന്റെ ഉടയവന്റെ ചേതനയറ്റ ശരീരം  കണ്ടെടുത്തു!  അവസാനം കുവിയെ പോലീസുകാർ ഏറ്റെടുത്തു.

തന്നെ സുരക്ഷിതമായി താങ്ങിയ ദൈവത്തോട് ദാവീദ് പറ്റിയിരുന്നു (സങ്കീ 68:3). നമുക്ക് പറ്റിയിരിക്കാൻ സാധിക്കുന്ന തരത്തിലുള്ള പല കാര്യങ്ങൾ ഈ ലോകം നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നാം മനുഷ്യരോടും, മറ്റ്  പല കാര്യങ്ങളോടും ബന്ധവും അടുപ്പവും വളർത്തിയെടുക്കാറുണ്ട്.എന്നാൽ അത്തരത്തിൽ ഏതെങ്കിലും ഒന്നിനോട് നാം പറ്റിയിരുന്നാൽ ഒരു ദിവസം നമുക്ക് നിരാശപ്പെടേണ്ടതായി വരും. എക്കാലവും കൂടെ ജീവിക്കുവാൻ കഴിയുന്ന ഒരുവനോട്  നമുക്ക് പറ്റിയിരിക്കാം.

നിങ്ങൾ വ്യക്തികളുമായോ മറ്റെന്തെങ്കിലുമായോ പറ്റിയിരിക്കുന്നുണ്ടോ?

ഭൂമിയിലെ മനുഷ്യരുമായും മറ്റ് കാര്യങ്ങളുമായും ആവശ്യാനുസൃതം  ബന്ധപ്പെട്ടിരിക്കുക; എന്നാൽ നിത്യമായതിനോട് മാത്രം പറ്റിയിരിക്കുക!

പ്രാർത്ഥന: കർത്താവേ, സദാ അങ്ങയോട് പറ്റിയിരിപ്പാൻ അടിയനെ  സഹായിക്കേണമേ. ആമേൻ

(Translated from English to Malayalam by R. J. Nagpur)    


Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?