ഗൂഡാലോചനകൾ


29 September 2020

B. A. Manakala

എന്നാൽ അവർ സ്വന്ത നാശത്തിനായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും. സങ്കീ 63:9

2020 ആഗസ്റ്റ് 8-ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) പ്രധാനമന്ത്രിയെ വധിക്കുമെന്നുള്ള ഒരു ഇ-മെയിൽ ഭീഷണി സ്വീകരിച്ചു. ഇത്തരത്തിലുള്ള ഭീഷണികൾ ഒരു പക്ഷേ നിത്യ സംഭവമായിരിക്കാം. എന്നാലും ഇത്തരം ഭീഷണികൾക്ക് നടുവിലും കാര്യാലയം വേണ്ടുന്ന സുരക്ഷയോടെ പ്രവർത്തന നിരതമാകുന്നു.

തനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ സ്വയം നശിച്ചു പോകും എന്ന കാര്യത്തിൽ ദാവീദിന് നല്ല ഉറപ്പുണ്ടായിരുന്നു (സങ്കീ 63:9-10). ജീവതത്തിൽ മുന്നോട്ട് നീങ്ങുവാൻ ഇത്തരത്തിലുള്ള ഉറപ്പുകൾ വളരെ അത്യാവശ്യമാണ്.

ദൈവമക്കൾക്ക് വിരുദ്ധമായി സത്താൻ ഗൂഡാലോചനകൾ നിരന്തരമായി ഒരുക്കുന്നു. എന്നാൽ നമുക്ക് ദൈവത്തിലും, നമുക്ക് നേടാനായുള്ള ലക്ഷ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് തന്നെ തുടരാം. നമുക്ക് ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചു കൊണ്ടു തന്നെ മുന്നോട്ട് നീങ്ങാം (എഫെ 6:13).

സാത്താന്റെ തന്ത്രങ്ങളെ ഭയപ്പെടാതിരിക്കുവാൻ നിങ്ങൾ എന്തു ചെയ്യും?

നിങ്ങളുടെ ധനം ദൈവരാജ്യ വ്യാപ്തിക്കായി നിക്ഷേപിക്കുവിൻ; നിങ്ങളുടെ ശത്രുവിനെതിരെ പോരാടാനുള്ള തന്ത്രങ്ങളെ മെനഞ്ഞ് നിങ്ങൾക്കുള്ളതെല്ലാം നശിപ്പിക്കാതിരിക്കുക!

പ്രാർത്ഥന: കർത്താവേ, എന്റെ ശത്രുവിന്റെ തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ അങ്ങയുടെ മേൽ ശ്രദ്ധ കേന്ദ്രീകരിപ്പാൻ അടിയനെ പഠിപ്പിക്കേണമേ. ആമേൻ

(Translated from English to Malayalam by R. J. Nagpur)



Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?