‘സിസിടിവി’!

30 September 2020

B. A. Manakala

എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; ദൈവത്തിന്റെ നാമത്തിൽ സത്യം ചെയുന്നവനെല്ലാം പുകഴും, എങ്കിലും ഭോഷക് പറയുന്നവരുടെ വായ് അടഞ്ഞു പോകും. സങ്കീ 63:11

ഒരിക്കൽ ഒരു സ്ത്രീ ഒരു ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ ആ സ്ത്രീക്ക് ഭക്ഷണത്തിൽ നിന്നും പൊട്ടിയ ഗ്ലാസിന്റെ ഒരു കഷണം കിട്ടി! അവൾ ഉറക്കെ ശബ്ദമുണ്ടാക്കുകയും ചുറ്റുമിരുന്ന എല്ലാ ആൾക്കാരുടെയും ശ്രദ്ധ നേടുകയും ചെയ്തു. ശേഷം ഭക്ഷണശാലയുടെ അധികൃതർ വന്ന് ആ സ്ത്രീയോട് മാപ്പ് ചോദിക്കയും ചെയ്തു. പിന്നീട്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആ സ്ത്രീ തന്നെയാണ് ആ ഗ്ലാസ് കഷണം ഭക്ഷണത്തിൽ ഇട്ടതെന്ന് കണ്ടുപിടിച്ചു!

സത്യത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെ നാം ദൈവത്തെ സ്തുതിക്കുകയാണ് ചെയ്യുന്നത്; എന്നാൽ ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞു പോകും (സങ്കീ 63:11). ഭോഷ്കു പറയുന്നവർ അഭിവൃദ്ധി പ്രാപിക്കുന്നതായി പലപ്പോഴും തോന്നിയേക്കാം; പക്ഷേ അതേ രീതിയിൽ ദീർഘ കാലം അവർക്ക് തുടാരാനാവില്ല. യഹൂദ്യയിലെ ഗവർണ്ണറുടെ ആചാരമനുസരിച്ച് പീലാത്തോസ് ചോദിച്ചു: നിങ്ങൾക്ക് കുപ്രസിദ്ധ തടവുകാരൻ ബറാബ്ബാസിനെയാണോ അതോ യേശുവിനെയാണോ മോചിപ്പിച്ചു കിട്ടാൻ ആഗ്രഹം? ജനക്കൂട്ടം ബറാബ്ബാസിനെ മോചിപ്പിക്കണമെന്നും, താൻ സ്വയം 'സത്യം' (യോഹ 14: 6) ആയ യേശുവിനെ ക്രൂശിക്കണമെന്നും ആഗ്രഹിച്ചു. എല്ലാറ്റിനും ഉപരിയായി സത്യം തന്നെ ജയിച്ചു എന്ന് നമുക്ക് എല്ലാവർക്കും അറിയാം. 'സിസിടിവി' എല്ലായിടത്തും ഉണ്ടെന്നും അതിന് നമ്മുടെ ഉള്ളിലെ ചിന്തകളെ പോലും കാണാൻ കഴിയുമെന്നുള്ള വസ്തുതയും നാം മറന്നു പോകരുത്!

എല്ലായ്പ്പോഴും സത്യം സംസ്സാരിക്കുവാനായി നിങ്ങൾക്ക് ദൈവത്തെ ആശ്രയിപ്പാൻ കഴിയാറുണ്ടോ?

'സത്യത്തിനും ഭോഷ്കിനും' നിങ്ങൾ നൽകുന്ന നിർവചനങ്ങൾ ശരിയാകണമെങ്കിൽ ദൈവവും മറ്റുള്ളവരും കൂടെ അത് അംഗീകരിക്കണം!                              

പ്രാർത്ഥന: കർത്താവേ, എപ്പോഴും സത്യം മാത്രം സംസ്സാരിക്കുവാനും അതിന്മൂലം അങ്ങേ പുകഴ്ത്തുവാനും മറ്റുള്ളവരെ അനുഗ്രഹിക്കുവാനും അടിയനെ സഹായിക്കേണമേ. ആമേൻ

(Translated from English to Malayalam by R. J. Nagpur)

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?