നിരന്തരമായ സ്നേഹം

25 September 2020

B. A. Manakala

അങ്ങയുടെ ദയ ജീവനേക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും. (സങ്കീ 63:3)

പലരും ചിന്തിക്കുന്നത് 'ലൈഫ് ഈസ് ഗുഡ്' (ജീവിതം നല്ലത്) എന്നതാണ് LG (കമ്പനി)യുടെ പൂർണ്ണ നാമം, വാസ്തവത്തിൽ അത് Lucky കമ്പനിയും Goldstar കമ്പനിയും ചേർന്നുണ്ടായതാണ്. എന്തായാലും, LG ഉല്പന്നങ്ങൾ ഇന്ന് ധാരാളം ആളുകളുടെ ജീവിതത്തെ  ആയാസമാക്കി മാറ്റി.

ജീവിതത്തെക്കാളും വിലയേറിയതിനെ കുറിച്ച് പരാമർശിക്കുകയാണ് ദാവീദ് ഇവിടെ ചെയ്യുന്നത്: ദൈവത്തിന്റെ ദയ അല്ലെങ്കിൽ നിരന്തരമായ സ്നേഹം (സങ്കീ 63:3). ഇന്നത്തെ എല്ലാ സങ്കേതികവിദ്യകളും സൗകര്യങ്ങളും നമുക്ക് ആസ്വദിക്കാം. എന്നാൽ, വിലപിടിപ്പുള്ളതും, നിത്യവുമായതിനെ മറക്കാതിരിക്കാതിരിക്കുക.

അതോടൊപ്പം, ജീവിതം നന്നായിരിക്കുമ്പോൾ മാത്രമാണ് ദൈവം നല്ലവനായിരിക്കുന്നത് എന്ന് ചിന്തിക്കരുത്. ദൈവത്തിന്റെ ദയ നമ്മുടെ ജീവിതത്തിന്റെ പ്രയാസങ്ങളിലും നമ്മെ താങ്ങുന്നതാണ്.

ജീവിതത്തിന്റെ എല്ലാ നടപ്പിലും ദൈവത്തിന്റെ ദയയെ നിങ്ങൾക്ക് എങ്ങനെ ഓർക്കുവാൻ സാധിക്കും?

സുഖകരമായ ഭൗതിക ജീവിതം നാളെയും ഉണ്ടാകും എന്ന്  ഒരു ഉറപ്പുമില്ല; എന്നാൽ ദൈവത്തിന്റെ ദയ നാളെയും ഉണ്ടാകും എന്നത് തികച്ചും ഉറപ്പാണ്.

പ്രാർത്ഥന: കർത്താവേ, എന്റെ നല്ല ജീവിതത്തെക്കാളും അങ്ങയുടെ ദയയിൽ ശ്രദ്ധ കേന്ദ്രീകരിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ    

(Translated from English to Malayalam by R. J. Nagpur)



Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?