സ്തുതി ഘോഷിപ്പിൻ!

B. A. Manakala
 

സർവ്വഭൂമിയുമായുള്ളോവേദൈവത്തിന് ഘോഷിപ്പിൻ; (സങ്കീ 66:1)

ഞങ്ങളുടെ ഒരു വയസ്സുള്ള മകൾ ഇതു വരെയും സംസ്സാരിക്കാൻ തുടങ്ങിയില്ലഎന്നാൽ ദേഷ്യംഉറക്കംവിശപ്പ്സന്തോഷം, തുടങ്ങിയവ അവൾ ഏതെങ്കിലും വിധത്തിൽ പ്രകടിപ്പിക്കാറുണ്ട്. ചില സമയങ്ങളിൽ അവൾ രാത്രിയിൽ ഉറക്കെ കരയാറുണ്ട്പിറ്റേന്ന് രാവിലെ അയല്പക്കത്തുള്ളവർ ചോദിക്കും: ‘കുഞ്ഞ് രാത്രിയിൽ വളരെ കരച്ചിലായിരുന്നുഅല്ലേ?’

നമ്മൾ ദൈവത്തെ ഉച്ചത്തിൽ സ്തുതിക്കണം എന്ന് വാസ്തവമായും ദൈവം ആഗ്രഹിക്കുന്നുണ്ടോനമുക്ക് കഴിയാവുന്ന എല്ലാ രീതിയിൽ കൂടെയും ദൈവത്തെ ആരാധിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ഒരു പക്ഷേ അത് ഉറക്കെയോശാന്തമായോകരഞ്ഞോപുഞ്ചിരിച്ചോപാട്ടു പാടിയോവാക്കുകളാൽ പറഞ്ഞോ ആയിരിക്കാം. നമ്മുടെ ജീവിതം മുഴുവൻവാക്കുകൾ കൊണ്ടുംപ്രവർത്തി കൊണ്ടും ദൈവത്തെ ഘോഷിക്കുകയുംസ്തുതിക്കുകയും ചെയ്യുമെന്ന് അവിടുന്ന് പ്രതീക്ഷിക്കുന്നു. നാം ദൈവത്തെ വ്യക്തിപരമായും, കുടുംബമായും, സഭയായും വാസ്തവമായി ആരാധിക്കുന്നത് നമ്മുടെ അയൽവാസികളും, മറ്റ് ചുറ്റുമുള്ളവരും കാണണം.

എത്രമാത്രം ഉച്ചത്തിൽ (ജീവിതം കൊണ്ട്) നിങ്ങൾ ദൈവത്തെ ആരാധിക്കാറുണ്ട്? 

വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും നിങ്ങളാൽ കഴിയുന്നിടത്തോളം ഉച്ചത്തിൽ ദൈവത്തെ ആരാധിക്കുവിൻ!

പ്രാർത്ഥന: കർത്താവേ, എന്റെ ജീവിതകാലം മുഴുവൻ ഉച്ചത്തിൽ അങ്ങയെ സ്തുതിക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 (Translated from English to Malayalam by R. J. Nagpur)

 

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?