ഭൂമിയിലുള്ള സർവ്വവും
B. A. Manakala
"...സർവ്വ ഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും; അവർ അങ്ങയുടെ നാമത്തിന് കീർത്തനം പാടും," എന്നിങ്ങനെ ദൈവത്തോട് പറവിൻ. സങ്കീ 66:4
"എന്നെ തിരിച്ചു കടിക്കാത്തതിനെയെല്ല്ലാം ഞാൻ കഴിക്കും," എന്ന് ഒരാൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഭക്ഷിപ്പാനായി തനിക്ക് അങ്ങനെ പ്രത്യേകം ഇഷ്ടാനിഷ്ടങ്ങൾ ഒന്നുമില്ല എന്നാണ് അദ്ദേഹം ഇപ്രകാരം പറയുന്നത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഈ പറഞ്ഞ വ്യക്തി ഭക്ഷണ മേശയിൽ ഇഷ്ടാനിഷ്ടങ്ങൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുമുണ്ട്.
ഒന്നിനും ദൈവത്തെ ആരാധിക്കുന്നതിൽ നിന്നും ഒഴിഞ്ഞിരിക്കുവാൻ സാധ്യമല്ല. 'സർവ്വവും' എന്നതിൽ ദൈവത്തിന്റെ സകല സൃഷ്ടിയും ഉൾപ്പെടുന്നു, ജീവനില്ലാത്തവ പോലും. അവയെല്ലാം തന്നെ ദൈവത്തോടും, ദൈവത്തിന്റെ ആജ്ഞകളോടും വിധേയപ്പെട്ടിരിക്കുന്നു. സമുദ്രവും, നിലവും, വൃക്ഷങ്ങളും, പുഴുക്കളും, മത്സ്യവും, കാറ്റും, തുടങ്ങി പലതും കർത്താവിനെ അനുസരിക്കുന്നതായി നാം ബൈബിളിൽ കാണുന്നു! എന്നാൽ ഇച്ഛാശക്തി ലഭിച്ച മനുഷ്യൻ മാത്രമാണ് ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നത്. അനുസരിക്കുന്നത് യാഗത്തേക്കാൾ നല്ലത്. മറ്റു രീതിയിൽ പറഞ്ഞാൽ, അനുസരണം കൂടാതെയുള്ള ആരാധന അർത്ഥശൂന്യമാണ്.
മറ്റേതൊരു സൃഷ്ടിയെയും
പോലെ നിങ്ങൾക്കും ദൈവത്തെ ആരാധിപ്പാൻ കഴിയുന്നുണ്ടോ?
അധരം കൊണ്ട്
ദൈവത്തെ ആരാധിക്കുന്നത് ജല്പനം മാത്രമാണ്; നമ്മുടെ ജീവിതം കൊണ്ട് ദൈവത്തെ ആരാധിക്കാം!
പ്രാർത്ഥന:
കർത്താവേ, മറ്റേതൊരു
സൃഷ്ടിയെയും പോലെ പൂർണമായി അങ്ങേക്ക് കീഴടങ്ങിയിരിക്കുവാൻ അടിയനെ സഹായിക്കേണമേ.
ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment