ദൈവത്തിന്റെ അത്ഭുതങ്ങൾ
B. A. Manakala
ദൈവം സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽ നടയായി നദി കടന്നു പോയി; അവിടെ നാം ദൈവത്തിൽ സന്തോഷിച്ചു. (സങ്കീ 66:6)
ഞാൻ
ചുറ്റികയെടുത്ത് വളരെ മന്ദഗതിയിൽ നിലത്ത് കൊട്ടുവാൻ തുടങ്ങി. കൊട്ടുന്നതിനിടയിൽ
ഞാൻ എന്റെ ഇടത്തു കൈ ചുറ്റികയുടെ അടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുവാൻ
തുടങ്ങി. ഒരു നിമിഷത്തിൽ മൂന്ന് പ്രാവിശ്യം എന്ന രീതിയിൽ ഞാൻ കൊട്ടിന്റെ വേഗത
വർദ്ധിപ്പിച്ചു. എന്റെ മക്കൾ അത് കണ്ട് അത്ഭുതപ്പെടുകയുണ്ടായി.
ദൈവത്തിന്റെ
അത്ഭുതങ്ങൾ നമ്മെ ആശ്ചര്യപ്പെടുത്തുന്നു. എന്നാൽ ദൈവത്തിന്റെ ശക്തി പൂർണ്ണമായും
അത്തരം അത്ഭുതങ്ങളിലൂടെ വെളിപ്പെടുന്നുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ദൈവത്തിന് യിസ്രായേൽ മക്കളെ യേശു പത്രോസിനെ
വെള്ളത്തിന്റെ മുകളിൽ കൂടെ നടത്തിയതു പോലെ നടത്താമായിരുന്നു. ഫിലിപ്പോസിനെ ഒരു
സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എടുത്തു കൊണ്ടു പോയതു പോലെ യിസ്രായേൽ
മക്കളെയും സമുദ്രത്തിന്റെ മറുകരയിലേക്ക് എടുത്തു കൊണ്ട് പോകാമായിരുന്നു.
കോരഹിനോടും പിൻഗാമികളോടും ചെയ്തതു പോലെ ഭൂമി പിളർന്നോ അല്ലെങ്കിൽ തീ കൊണ്ടോ
ഈജിപ്ത്യരെ നശിപ്പിക്കാമായിരുന്നു. നാം തന്നിൽ വിശ്വാസം അർപ്പിക്കേണ്ടതിന് വേണ്ടി അവിടുന്ന് നമ്മെ കാട്ടുന്ന ദൈവശക്തിയുടെ ഒരു ചെറിയ കാഴ്ച മാത്രമാണ്
ദൈവത്തിന്റെ അത്ഭുതങ്ങൾ. നാം വിശ്വാസിച്ചാലും ഇല്ലെങ്കിലും ദൈവത്തിന് ഏത് കാര്യവും
നിസ്സാരമായി ചെയ്യുവാൻ സാധിക്കും.
ദൈവത്തിന്റെ
അസാധാരണമായ അത്ഭുത പ്രവൃത്തികൾ കാണ്മാനായി ആഗ്രഹിക്കുകയും ധൈര്യപൂർവ്വം
പ്രാർത്ഥിക്കുകയും ചെയ്യാൻ നിങ്ങൾ തയ്യാറാകുമോ?
ദൈവത്തെ വെറും
ഒരു അത്ഭുതം പ്രവർത്തിക്കുന്ന വ്യക്തിയായി കാണരുത്; ദൈവം ദൈവമാണ്.
പ്രാർത്ഥന:
കർത്താവേ, അത്ഭുതങ്ങളിലല്ല, മറിച്ച് അങ്ങയുടെ
മേൽ ശ്രദ്ധ കേന്ദ്രീകരിപ്പാനായി അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment