ജീവിതം തന്റെ കരങ്ങളിൽ
B. A. Manakala
ദൈവം നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല. സങ്കീ 66:9
ഞാൻ വാഹനം ഓടിക്കുമ്പോൾ എന്റെ സീറ്റിൽ ഇരിക്കാൻ ചില സമയത്ത് ഇളയ മക്കൾ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ കുഞ്ഞുങ്ങൾ സ്റ്റീയറിംഗിൽ തൊടുന്നത് അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ, വാഹനം നിർത്തിയിട്ടിരിക്കുമ്പോൾ അവർ എന്റെ സീറ്റിലിരുന്ന് തങ്ങളുടെ ആഗ്രഹത്തെ വേണ്ടുവോളം തൃപ്തിപ്പെടുത്താറുണ്ട്.
ജീവിതത്തെ നന്നായി കൈകാര്യം ചെയ്യാൻ അറിയാത്ത നമ്മുടെ സുഹൃത്തുക്കളുടെയോ, മറ്റുള്ളവരുടെയോ കൈവശം നാം നമ്മുടെ ജീവിതത്തെ കൊടുക്കുന്നതു കൊണ്ടോ, അല്ലെങ്കിൽ നാം തന്നെ നമ്മുടെ ജീവിതത്തെ നന്നായി കൈകാര്യം ചെയ്യാത്തതു കൊണ്ടോ നമ്മുടെ ജീവിതം പലപ്പോഴും അപകടത്തിലാണ്.
ഓർക്കൂ, നിങ്ങളുടെ കരങ്ങളിലും പല ജീവിതങ്ങൾ ഉണ്ടാകാം: നിങ്ങളുടെ മക്കൾ, മാതാപിതാക്കൾ, സുഹൃത്തുക്കൾ, ബന്ധുമിത്രാദികൾ തുടങ്ങിയവർ. അവർ ഏവരും തങ്ങളുടെ ജീവിതങ്ങളെ ആത്യന്തികമായി ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കേണ്ടതിനായി, അവരുടെ ജീവിതങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് നിങ്ങളാൽ കഴിയും വിധം, എല്ലാം നന്നായി ചെയ്യുവിൻ.
ഒരിക്കൽ ദാവീദ് പറഞ്ഞു, മനുഷ്യന്റെ കരങ്ങളിൽ വീഴാതെ യഹോവയുടെ കരങ്ങളിൽ തന്നേ വീഴുന്നത് നല്ലത് (1ശമു 24:14).
ജീവിതത്തെ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്ന ഒരാളിന്റെ കൈവശം നിങ്ങളുടെ ജീവിതത്തെ പൂർണ്ണമായും കൊടുക്കുവാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ?
നിത്യതയിൽ പോലും ജീവിതത്തെ നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന ഏറ്റവും സുരക്ഷിതമായ കരങ്ങളിലേക്ക് നിങ്ങളുടെ ജീവിതത്തെ കൊടുക്കുവിൻ!
പ്രാർത്ഥന: കർത്താവേ, ഞാൻ എന്റെ ജീവിതത്തെ അങ്ങയുടെ കരങ്ങളിലേക്ക് പൂർണ്ണമായും സമർപ്പിക്കുന്നു; അങ്ങ് ആഗ്രഹിക്കും വിധം അതിനെ കൈകാര്യം ചെയ്താലും. ആമേൻ
(Translated from
English to Malayalam by R. J. Nagpur)
Comments
Post a Comment