പരിശോധിച്ച് ഊതിക്കഴിച്ചിരിക്കുന്നു
B. A. Manakala
ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. സങ്കീ 66:10
കോവിഡ് 19-ന് വേണ്ടിയുള്ള മരുന്ന് കണ്ടു പിടിച്ചു എന്ന് ഇപ്പോൾ പല രാജ്യങ്ങളും അവകാശപ്പെടുന്നു. എന്നാൽ അവയിൽ ഒന്നു പോലും ഇതു വരെ പരിശോധിച്ച് തെളിഞ്ഞതായി കാണുന്നില്ല!
അടിമത്തത്തിലൂടെയും, തീയിലൂടെയും, വെള്ളത്തിലൂടെയും കടത്തി അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു (സങ്കീ 66:10-12). എന്നാൽ ഓർത്തുകൊൾവിൻ, ഒടുവിൽ സമൃദ്ധിയുണ്ട് (വാക്യം 12). നാം എല്ലാവരും ഒരു ഉത്പന്നത്തിന്റെ അവസാനഘട്ടത്തെ ഇഷ്ടപ്പെടുന്നവരാണ്, എന്നാൽ അന്തിമ ഉത്പന്നമാകാനുള്ള പ്രകിയയെ അത്ര ഇഷ്ടപ്പെടുന്നതുമില്ല.
റോമർ 8:18 ഇപ്രകാരമാണ് പറയുന്നത്, "നമ്മിൽ വെളിപ്പെടാനുള്ള തേജസ്സ് വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്ന് ഞാൻ എണ്ണുന്നു."
നിങ്ങളെ പരിശോധനയിൽ കടത്തെരുത് എന്ന് ദൈവത്തോട് പറയാൻ നിങ്ങൾ താല്പര്യപ്പെടുമോ അതോ പരിശോധനയിൽ കൂടെ കടന്നു പോകാനുള്ള ദൈവിക കൃപക്കായി ചോദിക്കുമോ?
പരിശോധന എത്രയും കഠിനമാണോ, അത്രയും നല്ലതായിരിക്കും ഉത്പന്നത്തിന്റെ ഗുണം!
പ്രാർത്ഥന: കർത്താവേ, എന്റെ ജീവിതത്തെ കുറിച്ച് അങ്ങേക്കുള്ള പദ്ധതിക്കനുസരിച്ച് പ്രാർത്ഥിക്കുവാനുള്ള കൃപ അടിയന് നൽകേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment