തീയിലും വെള്ളത്തിലും സമൃദ്ധി

B. A. Manakala

അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടി വന്നു; എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്ക് കൊണ്ടു വന്നിരിക്കുന്നു. സങ്കീ 66:12

സൈലന്റ് വാലി എന്നറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം ഞങ്ങൾ സന്ദർശിക്കയുണ്ടായി. പാറകൾ കൊണ്ടും ചെളി കൊണ്ടും നിറഞ്ഞ പാതയിലൂടെയുള്ള രണ്ട് മണിക്കൂർ യാത്ര വളരെ കഠിനമായിരുന്നു. എന്നാൽ മലയുടെ മുകളിൽ നിന്നുള്ള കാഴ്ച അവിശ്വസനീയമായിരുന്നു, ദുരിതകരമായിരുന്ന യാത്രയെ പറ്റി ഞങ്ങൾ  മറന്നു പോകുക തന്നെ ചെയ്തു.

ഭൂമിയിൽ നമ്മൾ വെള്ളത്തിലൂടെയും തീയിലൂടെയും കടന്നു പോകാറുണ്ട്; എന്നാൽ നമ്മുടെ ലക്ഷ്യ സ്ഥാനത്ത് നല്ല സമൃദ്ധി ഉണ്ട് (സങ്കീ 66:12). മുന്നോട്ട് പോകാനായി ഈ മൂന്ന് കാര്യങ്ങൾ പരിഗണിക്കുന്നത് നന്നായിരിക്കും: 1) നമ്മൾ മാത്രമല്ല, നമ്മോടൊപ്പം സഹയാത്രികരും ഉണ്ട്, 2) യാത്ര ചെയ്യുന്ന വഴിയെ ഗണ്യമാക്കാതെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, 3) നിശ്ചയമായും നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കുവാൻ ദൈവം മതിയായവനാണ് എന്ന് മനസ്സിലാക്കുക.

ക്ഷീണിപ്പിക്കുന്ന യാത്രയിൽ നിന്നും നിങ്ങൾ എങ്ങനെ നിങ്ങളുടെ ശ്രദ്ധയെ തിരിക്കും?

നമ്മുടെ യാത്ര വളരെ പരുക്കവും കാഠിന്യമേറിയതുമാണ്; എങ്കിലും നമ്മുടെ ലക്ഷ്യസ്ഥാനം സുരക്ഷിതവും ഉത്തമവും ആയിരിക്കും!

പ്രാർത്ഥന: കർത്താവേ, കാഠിന്യമേറിയ പാതയിലൂടെ അടിയനെ കരം പിടിച്ച് നടത്തേണമേ. ആമേൻ

 

(Translated from English to Malayalam by R. J. Nagpur) 

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?