നമ്മുടെ നേർച്ച


B. A. Manakala

ഞാൻ ഹോമയാഗങ്ങളും കൊണ്ട് അങ്ങയുടെ ആലയത്തിലേക്ക് വരും; എന്റെ നേർച്ചകളെ ഞാൻ അങ്ങേക്ക് കഴിക്കും. സങ്കീ 66:13

എന്റെ ഒരു ജന്മദിനത്തിൽ എന്റെ ഇളയ മകൻ എന്റെ അടുക്കൽ വന്നു പറഞ്ഞു "പപ്പാ, എന്റെ കൈയിൽ പപ്പയ്ക്ക് വേണ്ടി ഒരു പ്രത്യേക സമ്മാനമുണ്ട്." എന്നിട്ട് അവൻ കീറി മടക്കിയ ഒരു പേപ്പറിന്റെ കഷണം എനിക്ക് തന്നു. ആ കടലാസ് കഷണം എവിടെയാണെന്ന് ഇന്നെനിക്കറിയില്ല. എന്നാൽ അതിൽ എഴുതി വച്ചിരുന്ന സന്ദേശം എനിക്ക് മറക്കാനാവില്ല: "പപ്പാ, ഞാൻ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു."

നമ്മിൽ പലരും പല കാര്യങ്ങൾ ദൈവത്തോട് നേർന്നിട്ടുണ്ടാകാം. നാം കർത്താവിനോട് ചെയ്ത നേർച്ചകൾ  അർപ്പിക്കേണ്ടത് വളരെ പ്രാധാന്യമേറിയതാണ് (സങ്കീ 66:13); എന്നാൽ അതിലും പ്രാധ്യമേറിയതാണ് നമ്മുടെ നേർച്ചകളെ നാം സ്നേഹപൂർവ്വം അർപ്പിക്കുക എന്നുള്ളത്. നേർച്ചയുടെ വിലയെക്കാളും അളവിനെക്കാളും മുഖ്യമാണ് മനോഭാവം എന്നത്. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു (2 കൊരി 9:7). നാം ദൈവത്തോട് നേർന്നിരിക്കുന്ന നേർച്ചയെ പറ്റിയും നമ്മുടെ മനോഭാവത്തെ പറ്റിയും അല്പം ചിന്തിക്കുന്നത് നന്നായിരിക്കും.

നമ്മുടെ നേർച്ചകളിലൂടെ എന്ത് സന്ദേശമാണ് നാം ദൈവത്തിന് കൈമാറുന്നത്?

ഏറ്റവും ഉത്തമമായതിനെ ദൈവത്തിന് അർപ്പിക്കുവിൻ; അതും മനസ്സില്ലാമനസ്സോടെ അർപ്പിക്കരുത്!

 പ്രാർത്ഥന: കർത്താവേ, സ്നേഹപൂർവ്വം അർപ്പിക്കുവാൻ അടിയനെ സദാ സഹായിക്കേണമേ. ആമേൻ

 

(Translated from English to Malayalam by R. J. Nagpur)

 

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?