കഷ്ടതയിലെ നേര്‍ച്ചകള്‍
B. A. Manakala
ഞാൻ കഷ്ടത്തിൽ
ആയിരുന്നപ്പോൾ അവയെ എന്റെ അധരങ്ങളാൽ
ഉച്ചരിച്ച്, എന്റെ വായാൽ
നേർന്നു. സങ്കീ 66:14
"ജനിച്ചതിന്‍റെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ
എന്റെ മകന്‍ ഗുരുതുരാവസ്ഥയില്‍ ആയി. എന്റെ മകന്‍ സൗഖ്യമായാൽ ഞാന്‍ അവനെ
ദൈവവേലക്കായി വിടുമെന്ന് ഞാൻ ദൈവത്തിന് ഒരു നേർച്ച നേർന്നു." ഇപ്രകാരം ഒരു മാതാവ് പറയുകയുണ്ടായി.
ഈ സങ്കീര്‍ത്തനത്തില്‍ (സങ്കീ 66:14) കാണുന്നതു പോലെ പ്രയാസത്തില്‍ ആകുമ്പോള്‍ നേര്‍ച്ച നേരുന്ന ഒരു പ്രവണത നമുക്ക് ഉണ്ട്. പ്രയാസത്തില്‍ നിന്നും രക്ഷപെടാനുള്ള ഒരു നല്ല മാര്‍ഗ്ഗവും ആണിത്. ഒരു പക്ഷേ തന്നോട് നേര്‍ച്ച നേരുന്നതിനായോ, തന്നെ അനുസരിപ്പിക്കുന്നതിനായോ, അല്ലെങ്കില്‍ തന്‍റെ പദ്ധതികള്‍ നടപ്പാക്കുന്നതിനായോ ദൈവം കഷ്ടതകളെ ഉപയോഗിച്ചേക്കാം. കഷ്ടതകള്‍ വരുന്നതു വരെ നോക്കി നില്‍ക്കാതെ, ദൈവം ആഗ്രഹിക്കുന്നതു പോലെയും ദൈവം ആഗ്രഹിക്കുന്ന സമയത്തും നേര്‍ച്ചകളെ നേരുന്നതായിരിക്കും നല്ലത്. നേര്‍ച്ചകള്‍ നേര്‍ന്നിട്ട് കഴിക്കാതെയിരിക്കുന്നതിനെക്കാള് നേരാതെയിരിക്കുന്നതായിരിക്കും നല്ലത് എന്ന് ഓര്‍ക്കുവിന്‍ (സഭാപ്ര 5:5).
നിങ്ങള്‍ എന്തെങ്കിലും നേര്‍ച്ചകള്‍ കഴിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് എപ്രകാരമാണ് നിങ്ങള്‍ മനസ്സിലാക്കുന്നത്?
നേര്‍ച്ചകള്‍ നേരാനായി കര്‍ത്താവ് നിങ്ങളെ നയിക്കുമ്പോള്‍
അപ്രകാരം ചെയ്യുന്നതില്‍ വിസമ്മതം കാട്ടരുത്; കൂടാതെ നിങ്ങള്‍ ചെയ്തിട്ടുള്ള നേര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുന്നതില്‍
ഉറച്ചു നില്‍ക്കുവിന്‍!
പ്രാര്‍ത്ഥന: കര്‍ത്താവേ, അങ്ങ് ആഗ്രഹിക്കുന്ന നേര്‍ച്ചകളെ നേരുവാനും, നേര്‍ന്നിട്ട് അതിനെ പൂര്‍ത്തീകരിക്കുവാനും അടിയനെ സഹായിക്കേണമേ. ആമേന്‍
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment