ഏറ്റവും ഉത്തമമായത് അര്‍പ്പിക്കുക

B. A. Manakala

ഞാന്‍ ആട്ടു കൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ അങ്ങേക്കു ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടു കൊറ്റന്മാരെയും അര്‍പ്പിക്കും. സങ്കീ 66:15  

ഒരിക്കല്‍ ഒരു വ്യക്തി ഒരു പ്രാര്‍ത്ഥനിയില്‍ സംബന്ധിക്കയുണ്ടായി. സ്തോത്രകാഴ്ചയുടെ സമയം വന്നപ്പോള്‍ തന്റെ കൈവശം പൈസ ഒന്നും ഇല്ലാതിരുന്നതിനാൽ അദ്ദേഹം വളരെ ദു:ഖിതനായി. ഒടുവില്‍, അദ്ദേഹം താന്‍ ധരിച്ചിരുന്ന വാച്ച് ഊരി ആ സ്തോത്രകാഴ്ച പാത്രത്തിൽ നിക്ഷേപിച്ചു.  

ഉത്തമമായത് അര്‍പ്പിക്കുന്ന കാര്യം മറന്നേക്കൂതനിക്കായി എന്തെങ്കിലും അര്‍പ്പിക്കുവാന്‍ പോലും ദൈവം നമ്മെ നിര്‍ബന്ധിക്കുകയില്ല. ഒരു കാര്യം കൂടെ നാം ശ്രദ്ധിക്കണം, നമുക്ക് നേരിട്ട് ദൈവത്തിന്‌ ഒന്നും അര്‍പ്പിക്കുവാന്‍ സാധിക്കുകയില്ലഎന്നാല്‍ മറ്റുള്ളവരിൽ കൂടിയാണ് നാം ദൈവത്തിന് അർപ്പിക്കുന്നത്. അതുകൊണ്ട്വഴിപാടുകള്‍ നല്ല മനസ്സോടു കൂടെ കൊടുക്കുവാനും  സ്വീകരിക്കുവാനും നാം തയ്യാറാകണം. ലഭിക്കുന്നത് എല്ലാം സ്വീകരിക്കാനായി മാത്രം എപ്പോഴും തയ്യാറാകരുത്നിങ്ങള്‍ക്ക് ആവിശ്യമില്ലാത്ത സാധനങ്ങള്‍ മാത്രം എപ്പോഴും മറ്റുള്ളവര്‍ക്ക് കൊടുക്കുകയും അരുത്. നാം മറ്റുള്ളവര്‍ക്കോ ദൈവത്തിനോ  എന്തെങ്കിലും കൊടുക്കുന്നതിന്‌ മുമ്പ് ദൈവം നമുക്ക് നല്‍കിയ ദാനങ്ങളെ ഓര്‍ക്കുന്നത് നന്നായിരിക്കും.    

നിങ്ങൾ കൊടുക്കുവാൻ ഒരുങ്ങുന്ന വസ്തുവിന്റെ അളവും ഗുണവും നിങ്ങൾ എപ്രകാരമാണ് തീരുമാനിക്കുന്നത്?

ദൈവത്തിനോ മറ്റുള്ളവര്‍ക്കോ കൊടുക്കുവാനായി എന്തെങ്കിലും വാങ്ങുമ്പോള്‍, എപ്പോഴും നാം നമുക്കായി വാങ്ങുവാന്‍ ആഗ്രഹിക്കുന്നതിലും ഉത്തമമായത് തിരഞ്ഞെടുക്കുവിന്‍!

പ്രാര്‍ത്ഥന: കര്‍ത്താവേനല്ല മനസ്സോടു കൂടെ അങ്ങേക്കും മറ്റുള്ളവര്‍ക്കും ദാനം ചെയ്യുവാന്‍ അടിയനെ സഹായിക്കേണമേ. ആമേന്‍

 

(Translated from English to Malayalam by R. J. Nagpur)

 

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?