മറ്റുള്ളവരോടും പറയുവിൻ

B. A. Manakala


സകല ഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; കർത്താവ് എന്റെ പ്രാണനു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം. സങ്കീ 66:16

 

എനിക്കൊരു വ്യക്തിയെ പരിചയമുണ്ട്, ഞാൻ എപ്പോൾ ആ വ്യക്തിയോട് സംസ്സാരിച്ചാലും അദ്ദേഹം എന്റെ ശ്രദ്ധയെ ദൈവത്തിങ്കലേക്ക് തിരിക്കാറുണ്ട്. അതു കൊണ്ട്, അദ്ദേഹവുമായി സംസ്സാരിക്കുവാൻ എനിക്ക് വളരെ താല്പര്യമാണ്.

 

മനുഷ്യരായ നമുക്ക് അന്യോന്യം സംസ്സാരിക്കാതെയും നമ്മുടെ ഹൃദയത്തിലുള്ളത് പരസ്പരം പങ്കു വയ്ക്കാതെയും ഇരിക്കാൻ സാധിക്കില്ല. അപ്രകാരമാണ് മനുഷ്യരായ നമ്മെ ആരംഭത്തിങ്കലേ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ നാം എന്താണ് പങ്കു വയ്ക്കുന്നത്  എന്നത് വളരെ പ്രാധാന്യമേറിയ ഒരു ചോദ്യമാണ്.

 

നാം മറ്റുള്ളവരുമായി വാക്കുകൾ ഉപയോഗിച്ച് മാത്രമാണ് സംസ്സാരിക്കുന്നത് എന്ന് ചിന്തിക്കരുത്. നമ്മുടെ ജീവിതം കൊണ്ടും നമുക്ക് ചുറ്റുമുള്ളവരുമായി നാം എപ്പോഴും സംസ്സാരിക്കാറുണ്ട്!

 

'കർത്താവ് എന്റെ പ്രാണനു വേണ്ടി ചെയ്തതു ഞാൻ വിവരിക്കാം,' എന്നാണ് സങ്കീർത്തനക്കാരൻ ഇവിടെ വിവരിക്കുന്നത് (സങ്കീ 66:16). ദൈവത്തെക്കുറിച്ച് മറ്റുള്ളവരുമായി പങ്കു വയ്ക്കേണ്ടത് നമ്മുടെ ആജീവനാന്ത ദൗത്യമാണ്. നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടു കൂടിയതും ഉപ്പിനാൽ രുചി വരുത്തിയതും ആയിരിക്കട്ടെ (കൊലോ 4:6).

 

നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ മറ്റുള്ളവരുമായി എന്താണ് നിങ്ങൾ സംസ്സാരിക്കാറുള്ളത്?

 

നാം എപ്പോഴും നമുക്ക് ചുറ്റുപാടുമുള്ളവരുമായി എന്തെങ്കിലുമൊക്കെ സന്ദേശങ്ങൾ കൈമാറാറുണ്ട്; അവർക്ക് പ്രയോജനമുള്ള സന്ദേശങ്ങൾ മാത്രം കൈമാറാനായി ഈ അവസരത്തെ ഉപയോഗിക്കാം!

 

പ്രാർത്ഥന: കർത്താവേ, ഞാൻ അങ്ങയെ കൂടുതലായി പ്രതിഫലിക്കേണ്ടതിനായി അങ്ങ് എന്നിൽ വർദ്ധിക്കേണമേ. ആമേൻ


 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?