പ്രാർത്ഥനയിലും പുകഴ്ച
B. A. Manakala
ഞാന്‍ എന്റെ വായ് കൊണ്ട് കര്‍ത്താവിനോട് നിലവിളിച്ചു; എന്റെ നാവിന്മേല്‍ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു. സങ്കീ 66:17
ഈ അടുത്തയിടെ, ഞങ്ങള്‍ കുടുംബമായി ഒരുമിച്ചിരുന്ന് ഓരോരുത്തരും മറ്റൊരാളെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ പറയാന്‍ തീരുമാനിക്കയുണ്ടായി. ഇത് ഞങ്ങളുടെ കുടുംബത്തില്‍ നല്ല ശക്തമായ ഒരു സ്നേഹബന്ധം സ്ഥാപിക്കുന്നതിന് ഇടയാക്കുന്നുണ്ട്.
മറ്റുള്ളവരിലെ നന്മകളെക്കാള്‍ കൂടുതലായി, മറ്റുള്ളവരിലെ ദൂഷ്യങ്ങള്‍ കണ്ടു പിടിക്കുന്നതില്‍ നാം സമര്‍ത്ഥരാണ്. ഒരു വിധത്തിൽ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും ഈ മനോഭാവം പ്രതിഫലിക്കുന്നതായി നമുക്ക് കാണാം. നമുക്കായി എല്ലാം നല്‍കുന്നവന്‍ എന്ന രീതിയിലാണ് സാധാരണയായി നാം ദൈവത്തെ കാണാറുള്ളത്. നാം കൂടെക്കൂടെ പ്രാര്‍ത്ഥിക്കുന്നതു പോലെ നാം ദൈവത്തെ സ്തിതിക്കുന്നത് കേള്‍ക്കുവാന്‍ ദൈവവും ആഗ്രഹിക്കുന്നു. സങ്കീര്‍ത്തനക്കാരന്‍ പ്രാർത്ഥനയില്‍ സ്തുതിയും കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നു (സങ്കീ 66:17). പുകഴ്ചക്ക് ഏറ്റവും യോഗ്യനാണ് ദൈവം (സങ്കീ 145:1). സാധിക്കുമ്പോഴെല്ലാം ദൈവത്തെയും മറ്റുള്ളവരെയും പുകഴ്ത്താന്‍ പഠിക്കുന്നത് വളരെ നല്ലതാണ്. നാം ആഗ്രഹിക്കുന്നതു പോലെ മറ്റുള്ളവര്‍ നമ്മെ പുകഴ്ത്തുന്നില്ലാ എങ്കില്‍ അതിനെ കാര്യമാക്കാതെ മുന്നോട്ട് നീങ്ങാന്‍ പഠിക്കുന്നതും വളരെ നല്ലതാണ്.
മറ്റുള്ളവര്‍ നിങ്ങളെ പുകഴ്‌ത്തുമ്പോള്‍ എപ്രകാരമാണ് നിങ്ങള്‍ക്ക് അനുഭവപ്പെടാറുള്ളത്? ദൈവത്തെ കൂടുതല്‍ സ്തുതിപ്പാനായി പുതിയതായി നിങ്ങള്‍ എന്തു ചെയ്യും?
നാം നമ്മുടെ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ സ്തുതി ഉള്‍പ്പെടുത്തുമ്പോള്‍, നാമും ദൈവവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി മാറും!
പ്രാര്‍ത്ഥന: കര്‍ത്താവേ, കൂടെക്കൂടെ അങ്ങയെ പുകഴ്ത്തുവാന്‍ അടിയനെ പഠിപ്പിക്കേണമേ, അത് അല്പം ബുദ്ധിമുട്ടാണെങ്കിലും. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment