എല്ലാ ചലനങ്ങളും കാണുന്നു
B. A. Manakala
ദൈവം തന്റെ
ശക്തിയാൽ എന്നേക്കും വാഴുന്നു. തന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാർ തങ്ങളെത്തന്നെ ഉയർത്തരുതേ. സങ്കീ 66:7
മാതാപിതാക്കൾ ആയിരിക്കെ ഞങ്ങൾ ഇളയ മകളുടെ എല്ലാ നീക്കങ്ങളും ശ്രദ്ധിക്കാറുണ്ട്. എന്നാൽ അവൾ ചെയ്യുന്ന ചില കാര്യങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്താറുണ്ട്: അലമാരിയിൽ കയറിയിരിക്കുക, കപ്പുകൾ താഴെയിട്ട് പൊട്ടിക്കുക, ഭിത്തിയിൽ വരക്കുക, ഇതു പോലെ പലതും.
ദൈവം എല്ലാ ജാതികളെയും നോക്കുന്നു (സങ്കീ 66:7); സഭയുടെയും, കുടു:ബത്തിന്റെയും, വ്യക്തികളുടെയും, പ്രാണികളുടെയും, ഗ്രഹങ്ങളുടെയും, ബാക്കി ഉള്ളതിന്റെയും എല്ലാ നീക്കവും ദൈവം കാണുന്നു. സകല സൃഷ്ടിയുടെയും ചലനങ്ങൾ ദൈവം കാണുന്നു. രാജ്യങ്ങൾ പല തരത്തിലുള്ള പദ്ധതികൾ തയ്യാറാക്കുന്നു, ചിലപ്പോൾ പണിയാൻ, ചിലപ്പോൾ തകർക്കാൻ, ചില സമയങ്ങളിൽ ദൈവം കാണുന്നു എന്ന തിരിച്ചറിവില്ലാതെയും!
ദൈവം കാണുന്നുണ്ട്
എന്ന കാര്യം ഏതെല്ലാം സന്ദർഭങ്ങളിലാണ് നിങ്ങൾ മറന്നു പോകാറുള്ളത്?
സകല സൃഷ്ടിയുടെയും കാവൽക്കാരൻ എന്ന നിലയിൽ വളരെ വിസ്മയാവഹമായ രീതിയിലാണ് ദൈവം പ്രവർത്തിക്കുന്നത്!
പ്രാർത്ഥന:
കർത്താവേ, അങ്ങ് കാണുന്നുണ്ട്
എന്ന് അടിയനെ മിക്കപ്പോഴും ഓർപ്പിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment