എത്രയോ മഹത്വമേറിയത്!

B. A. Manakala

കർത്താവിന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ; കർത്താവിന്റെ സ്തുതി മഹ്വതീകരിപ്പിൻ. സങ്കീ 66:2

നാവികർ വളരെ സൂക്ഷ്മതയോടെ കാണുന്ന ഒന്നാണ് ഒഴുകി നടക്കുന്ന മഞ്ഞു മല, കാരണം സാധാരണയായി അതിന്റെ പത്തിൽ ഒന്ന് ഭാഗം മാത്രമേ വെള്ളത്തിന് മുകളിലായി കാണാൻ സാധിക്കൂ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മഞ്ഞു മലയെ കുറിച്ചുള്ള നാവികരുടെ കണക്കു കൂട്ടൽ തെറ്റാകാൻ സാധ്യത ഏറെയാണ്.

സൃഷ്ടികളായ നമുക്ക് ദൈവത്തിന്റെ മഹത്വം എത്ര വലിയതാണെന്ന് പൂർണ്ണമായും മനസ്സിലാക്കാൻ ഒരിക്കലും സാധിക്കുകയില്ല. 'ദൈവം ആരെന്ന് എനിക്കറിയാം' എന്ന് ചിന്തിച്ചുകൊണ്ട് നാം ദൈവത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. ദൈവത്തിന്റെ അതിർവരമ്പുകളെ മാനുഷിക ഭാഷ കൊണ്ടും ബുദ്ധി കൊണ്ടും വിവരിക്കാനാകില്ല. ദൈവം ആരാണെന്നുള്ളതിനെ കുറിച്ച് ഒരു അംശമെങ്കിലും നമുക്ക് മനസ്സിലായിട്ടുണ്ടെങ്കിൽ, അതിനെ കുറിച്ച് മറ്റുള്ളവരോട് പറയാതിരിക്കാൻ സാധ്യമല്ല.

ദൈവത്തിന്റെ മഹത്വം എത്രയാണെന്നറിയുന്നതിൽ എത്രമാത്രം ജിജ്ഞാസയുള്ളവരാണ് നിങ്ങൾ?

ദൈവം ആരാണെന്നുള്ളതിനെ കുറിച്ച് ഒരു അംശമെങ്കിലും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ദൈവത്തെ സ്തുതിക്കാതിരിപ്പാൻ സാധിക്കില്ല, സ്വയ പ്രശംസയും ചെയ്യില്ല!

പ്രാർത്ഥന: കർത്താവേ, ഒരോ ദിവസവും അങ്ങയുടെ മഹത്വം അല്പമായി അടിയനെ കാണിക്കേണമേ. ആമേൻ

 

 (Translated from English to Malayalam by R. J. Nagpur)

 

Comments

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?