പൊൻ തൂവൽ പ്രാവ്
B. A. Manakala
നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളി കൊണ്ടും തൂവലുകൾ പൈമ്പൊന്നു കൊണ്ടും പൊതിരിഞ്ഞിരിക്കുന്നതു പോലെ ആകുന്നു. (സങ്കി. 68:13)
ഒരിക്കൽ ഒരു മനുഷ്യന്റെ കൈവശം സ്വർണ്ണ മുട്ടകൾ ഇടുന്ന താറാവുണ്ടായിരുന്നു, അതു കാരണം അദ്ദേഹം വലിയ ധനികനായി മാറി! എന്നാൽ ഇങ്ങനെ ഓരോ ദിവസവും ഓരോ മുട്ടക്കായി കാത്തിരിക്കുന്നതിൽ വളരെ അക്ഷമനായ അദ്ദേഹം എല്ലാ മുട്ടകളും ഒരുമിച്ച് ലഭിക്കേണ്ടതിനായി ഒരു ദിവസം ആ താറാവിനെ കീറി മുറിച്ചു. എന്നാൽ അതിന്റെ ഉള്ളിൽ ഒരേയൊരു മുട്ട മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് തന്നെ നിരാശനാക്കി!
വളരെ നിസ്സാരമായ രണ്ട് രീതികളിലാണ് നാം വഞ്ചിക്കപ്പെടാറുള്ളത്: 1) യഥാർത്ഥ നിക്ഷേപത്തെ കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് ഇല്ലാത്ത അവസ്ഥ. 2) വളരെ എളുപ്പത്തിൽ സമ്പന്നരായി മാറേണ്ടതിനായി നാം അത്യാഗ്രഹികളും സ്വാർത്ഥരുമായി മാറുന്നു. സമ്പത്തിനെ വേണ്ടുന്ന രീതിയിൽ കൈകാര്യം ചെയ്യാനുള്ള സ്വർഗ്ഗീയ പരിജ്ഞാനം നമുക്കുണ്ടെങ്കിൽ, സമ്പത്ത് ഈ ഭൂമിയിൽ ദൈവം നൽകുന്ന ഒരു അനുഗ്രഹം തന്നെയാകാം. സകല വിധ ദോഷത്തിന്റെയും മൂല കാരണം ദ്രവ്യാഗ്രഹമാണല്ലോ (1തിമോ 6:10). സമ്പത്തിനെ കുറിച്ചുള്ള നല്ല വീക്ഷണം ഉള്ളേടത്തോളം ധനികരാകുവിൻ.
'പൊൻ തൂവൽ പ്രാവിന്റെ' ഒരു ചെറിയ ദർശനമെങ്കിലും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ?
യഥാർത്ഥ നിക്ഷേപത്തെ മാത്രം നിക്ഷേപിക്കുക; ഭൗമിക ധനം കൈകാര്യം ചെയ്യുന്നതിനായി ദൈവിക ജ്ഞാനം പ്രാപിച്ചുകൊണ്ടിരിക്കുക!
പ്രാർത്ഥന: കർത്താവേ, ധനത്തെ കുറിച്ചുള്ള ശരിയായ കാഴ്ചപ്പാടിൽ വളർന്നു കൊണ്ടേയിരിപ്പാൻ അടിയനെ സഹായിക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment