ദൈവത്തിന്റെ പർവ്വതം

B. A. Manakala

കൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിപ്പാൻ ഇഛിച്ചിരിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചു നോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും (സങ്കീ 68:16).

പല അമ്പലങ്ങളും, പള്ളികളും, ആശ്രമങ്ങളും സ്ഥിതി ചെയ്യുന്നത് മലകളുടെ മുകളിലാണ്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 14,000 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഹിമാചൽ പ്രദേശിലെ കീ ആശ്രമം (Key monastery, കൊടുത്തിരിക്കുന്ന ചിത്രം അതിന്റേതാണ്) 2006-ൽ ഞാൻ സന്ദർശിക്കയുണ്ടായി.

എന്നെന്നേക്കുമായി വസിപ്പാനായി ദൈവം സീനായി പർവ്വതം തിരഞ്ഞെടുത്തു! ദൈവത്തിന്റെ ഒരു പ്രതീകാത്മകമായ  വാസസ്ഥലം മാത്രമാണിത്. കാരണം ആകാശവും ഭൂമിയും, സീയോൻ പർവ്വതമുൾപ്പടെ മാറിപ്പോകും. മനുഷ്യ നിർമ്മിതമായ മന്ദിരത്തിൽ ദൈവം വസിക്കുന്നില്ല. ദൈവം നമ്മിലത്രേ വസിക്കുന്നത്. നാം ദൈവത്തിന്റെ മന്ദിരമാണ്. നാം മല മുകളിലേക്കും, മത കേന്ദ്രങ്ങളിലേക്കും, മത നേതാക്കളിലേക്കും നോക്കിയെന്നു വരാം; എന്നാൽ സർവ്വ ശക്തനായ ദൈവത്തിന് മാത്രമേ നമ്മെ വാസ്തവമായി സഹായിപ്പാൻ കഴിയൂ.

നിങ്ങളുടെ സഹായത്തിനായി എത്രമാത്രം നിങ്ങൾ  ഈ 'പർവ്വതത്തിലേക്ക്നോക്കാറുണ്ട്?

നാം കാണുന്നതൊക്കെയും മാറിപ്പോകും; എന്നാൽ ദൈവത്തിന്റെ നിവാസ സ്ഥാനമോ ഒരു നാളും  മാറുകയില്ല!

പ്രാർത്ഥന: നിത്യനായ ദൈവമേ, അടിയന്റെ ഹൃദയത്തിൽ അങ്ങ് വസിപ്പാനായി തിരഞ്ഞെടുത്തതിനായി നന്ദി. മറ്റാരേക്കാളും കൂടുതലായി അങ്ങയെ നോക്കുവാൻ അടിയനെ പഠിപ്പിക്കേണമേ. ആമേൻ  

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?