എണ്ണമറ്റത്!

B. A. Manakala

ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധ മന്ദിരത്തിൽ തന്നേ (സങ്കീ 68:17).


ചിലപ്പോൾ നാം നമ്മുടെ കുഞ്ഞു മക്കളോട് നിങ്ങൾ 'എത്രമാത്രം ഞങ്ങളെ സ്നേഹിക്കുന്നുണ്ട്?' എന്ന് ചോദിക്കുമ്പോൾ, അവരുടെ മറുപടി, 'നൂറായിരം, നൂറായിരം, നൂറായിരം..' ഒരല്പസമയം കൂടെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും! ഇത് അവർക്ക് നമ്മോടുള്ള അളവറ്റ സ്നേഹത്തിന്റെ പ്രകടനം മാത്രമാണ്.

 

എണ്ണമറ്റതായി ഈ ഭൂമിയിൽ എന്തെങ്കിലുമുണ്ടോ? സമുദ്ര തീരത്തെ മണൽ? നമ്മുടെ തലയിലെ മുടികൾ? ആകാശത്തിലെ നക്ഷത്രങ്ങൾ? ഒരു പക്ഷേ ഇവയെല്ലാം എണ്ണുവാനും, അളക്കുവാനും കഴിഞ്ഞേക്കാം. നമ്മുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നതല്ല 'എണ്ണമറ്റ' എന്ന സങ്കല്പം; എന്നാൽ ദൈവത്തിന് സാധിക്കും. ആരംഭവും അന്ത്യവും ഇല്ലാത്തത് ആർക്കാണ്? നിങ്ങളുടെ ജനനത്തിന് മുന്നമേ തന്നെ നിങ്ങളെ അറിഞ്ഞത് ആരാണ്? ഈ പ്രപഞ്ചത്തിന്റെ രചയിതാവ് ആരാണ്? എണ്ണമറ്റ രഥങ്ങൾ ദൈവത്തിനല്ലാതെ ആർക്കാണ് ഉള്ളത്? എണ്ണമറ്റ രഥങ്ങൾ ദൈവത്തിന്റെ അളവറ്റ വിജയശക്തിയെയാണ് കാണിക്കുന്നത്. പല വിധത്തിൽ സംഖ്യകൾക്കും കണക്കുകൾക്കും നമ്മെ അതിശയിപ്പിക്കുവാൻ കഴിയും. അവസാനം വരെ നാം ഇങ്ങനെ നിരവധി മാസ്മരികതകൾ കണ്ടു പിടിച്ചു കൊണ്ടേയിരിക്കും; എന്നിരുന്നാലും മാനവജാതിക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത നിരവധി കാര്യങ്ങൾ ഇനിയുമുണ്ട്!


ദൈവത്തിന്റെ ശക്തിയെ കൂടുതലായി നിങ്ങൾ എപ്രകാരമാണ് മനസ്സിലാക്കുന്നത്?

 

ആദ്യനും അന്ത്യനുമായവന് 'എണ്ണമറ്റതും' എണ്ണുവാൻ സാധിക്കുന്ന അക്കമാണ്!

 

പ്രാർത്ഥന: കർത്താവേ, പ്രതിദിനം അങ്ങയുടെ ശക്തിയെ കൂടുതലായി അറിയുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

(Translated from English to Malayalam by R. J. Nagpur)

Comments

  1. വളരെ അർത്ഥവത്തായ ഒരു സന്ദേശം. ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു

    ReplyDelete
    Replies
    1. ദൈവനാമം മഹത്വപ്പെടുമാറാകട്ടെ. നന്നി

      Delete

Post a Comment

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?