നാൾ തോറും ദൈവത്തിന്റെ കരങ്ങളിൽ

B. A. Manakala

നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾ തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ (സങ്കീ 68:19).

ഞങ്ങളുടെ ഒരു വയസ്സ് പ്രായമായ മകൾ ഉറക്കം വരുമ്പോൾ അമ്മയെ വേണമെന്ന് പറഞ്ഞ് കരയാറുണ്ട്. കുഞ്ഞിന് ഉറങ്ങുവാൻ ഏറ്റവും സുഖകരമായത് അമ്മയുടെ കരങ്ങളാണെന്നത് പോലെ.

ഏറ്റവും ബലവത്തായ കരങ്ങളിലാണ് നമ്മെ വഹിച്ചിരിക്കുന്നതെന്ന് എപ്പോഴും നമുക്ക് തിരിച്ചറിയുവാനും ഓർക്കുവാനും സാധിക്കുന്നു എങ്കിൽ എത്ര നന്നായിരുന്നേനെ! ഇതിൽ കൂടുതൽ സുരക്ഷ നമുക്ക് മറ്റൊരിടത്തും ലഭിക്കയില്ല. ദൈവത്തിന്റെ കരങ്ങളിൽ നിന്ന് നമ്മെ തട്ടിയെടുക്കാൻ കഴിവുള്ള മറ്റൊരു ശക്തിയുമില്ല! നാം തന്റെ കരങ്ങളിലാണെന്ന്  തിരിച്ചറിയാത്തതു കൊണ്ടോ അല്ലെങ്കിൽ തന്റെ ശക്തിയെ മനസ്സിലാക്കാത്തതു കൊണ്ടോ ആയിരിക്കാം നാം ഭയ ചകിതരാകുന്നത്.

ഓരോ ദിവസവും നിങ്ങൾ ദൈവത്തിന്റെ കരങ്ങളിലാണെന്നത് നിങ്ങൾ എത്രമാത്രം മനസ്സിലാക്കുന്നു?

ദൈവം നമ്മെ വഹിക്കുമ്പോൾ നമുക്ക് തനിയെ നമ്മുടെ ഭാരം ചുമക്കേണ്ടതായി വരുന്നില്ല!

പ്രാർത്ഥന: കർത്താവേ, അങ്ങ് ഒരോ ദിവസവും എന്നെ അങ്ങയുടെ കരങ്ങളിൽ വഹിക്കുന്നു എന്ന് മനസ്സിലാക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?