തങ്ങളുടെ അകൃത്യ വഴികളെ സ്നേഹിക്കുന്നവർ!

B. A. Manakala

അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയും (സങ്കീ 68:21).

"കുളിച്ചിട്ടു ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നി," വിശുദ്ധ വേദപുസ്തകത്തിൽ കാണാൻ ലഭിക്കുന്ന ഒരു പഴഞ്ചൊല്ലാണിത് (2 പത്രോ 2:22). കുളിപ്പിച്ച ശേഷവും പന്നിയുടെ സ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. എന്നാൽ നാം ദൈവ മക്കളായിത്തീരുമ്പോൾ നമ്മിൽ മാറ്റം സംഭവിക്കുന്നുണ്ട്.

സാധാരണ ഗതിയിൽ, തെറ്റായ പ്രവണതകളെ പിന്തുടരാൻ നാം താല്പര്യപ്പെടാറില്ല. എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് പോലും രഹസ്യമായി പാപ വഴികളെ സ്നേഹിക്കാനും പിന്തുടരാനും ഉള്ള പ്രവണതയെ തിരഞ്ഞെടുക്കുവാൻ സാധിക്കും. എന്നാൽ ഇത്തരത്തിലുള്ള പ്രവണതകളെ ദൈവം വെറുക്കുന്നു എന്നും അതിന് അതിന്റേതായ പ്രത്യാഘതങ്ങളെ സഹിക്കേണ്ടി വരും എന്നും മുകളിൽ കൊടുത്തിരിക്കുന്ന വാക്യം (സങ്കീ 68:21) വളരെ കൃത്യമായി പറയുന്നു. നാം രക്ഷ പ്രാപിച്ചിരിക്കുമ്പോൾ തന്നെ പാപം ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ ദൈവം നമ്മിൽ നിന്നും എടുത്തു കളയുന്നില്ല. ആയതിനാൽ, നീതിയുടെ വഴിയെ സ്നേഹിക്കുന്നതിലും അതിനെ പിന്തുടരുന്നതിലും നാം മന:പൂർവ്വം ഗൗരവമുള്ളവരായിരിക്കണം. നമ്മിലുള്ള പരിശുദ്ധാത്മാവ് നീതിയുടെ വഴി പിന്തുടരുന്നതിനാവശ്യമായ ബലം നമുക്ക് നൽകും. ചില സാഹചര്യങ്ങളിൽ ദൈവഭയമുള്ള മറ്റുള്ളവർ നമ്മിലുള്ള പാപ വഴികളെ ചൂണ്ടി കാണിക്കുന്ന സമയം വരെയും, അല്ലെങ്കിൽ ദൈവ വചനം വളരെ കൃത്യമായി പരിശോധിക്കാത്ത സമയത്തോളവും നമുക്ക് നമ്മിലുള്ള പാപ വഴികളെ പോലും തിരിച്ചറിയാനാവില്ല എന്നും ഓർക്കുവിൻ!

നിങ്ങൾ ഏതെങ്കിലും അകൃത്യ വഴികളെ പിന്തുടരുന്നുണ്ടോ എന്ന് അറിയാനായി നിങ്ങൾ എപ്രകാരം നിങ്ങളെത്തന്നെ ശോധന ചെയ്യും? നിങ്ങൾ ഏത് വിധത്തിൽ മന:പൂർവ്വം അവയിൽ നിന്നും പിന്മാറും?

വാസ്തവമായി രൂപാന്തരം പ്രാപിച്ചവർ പരസ്യമായും രഹസ്യമായും പാപകരമായ വഴികളെ നിശ്ചയമായി വെറുക്കുക തന്നെ ചെയ്യും!

പ്രാർത്ഥന: കർത്താവേ, വളരെ വൈകും മുമ്പേ ഞാൻ അവയിൽ നിന്നും പിന്മാറേണ്ടതിനായി  എന്റെ തെറ്റായ പ്രവണതകളെ അടിയനോട് വെളിപ്പെടുത്തേണമേ. ആമേൻ

 

(Translated from English to Malayalam by R. J. Nagpur)

Comments

Popular posts from this blog

മരണത്തിൽ നിന്നുള്ള നീക്കുപോക്ക്

ആരാണ് വാസ്തവത്തിൽ ബുദ്ധിമാൻ?

ദൈവം ഇല്ല!?