സമുദ്രത്തിന്റെ ആഴങ്ങൾ
B. A. Manakala
ഞാൻ അവരെ ബാശാനിൽ നിന്നു മടക്കി വരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് അവരെ മടക്കി വരുത്തും (സങ്കീ 68:23).
2019 ഓഗസ്റ്റ് 24 -ന് മരിയാന ട്രെഞ്ചിലെ (Mariana Trench) ചലഞ്ചർ ഡീപ് (Challenger Deep ) എന്നറിയപ്പെടുന്ന സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഇടത്തേക്ക് (5,550 മീറ്റർ) വിക്ടർ വെസ്കോവോ (Victor Vescovo) നീന്തിയിറങ്ങി. എന്നാൽ 80 ശതമാനത്തിലധികം സമുദ്രങ്ങളും ഇന്ന് വരെ പര്യവേഷണം ചെയ്യപ്പെടാതെ കിടക്കുന്നു! ലോകത്തിലെ സമുദ്രത്തിന്റെ 7 ശതമാനം മാത്രമാണ് സമുദ്ര സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്!
ദൈവം പറയുന്ന 'സമുദ്രങ്ങളുടെ ആഴങ്ങളെ' നിർവ്വചിക്കാൻ പര്യാപ്തമായ ജ്ഞാനം നമ്മുടെ പക്കൽ ഇല്ല; പക്ഷേ സൃഷ്ടിതാവിന്റെ പക്കൽ ഉണ്ട്! വാസ്തവത്തിൽ, ദൈവത്തിന്റെ സൃഷ്ടിയുടെ എത്ര ശതമാനം വരെ നാം പര്യവേഷണം നടത്തിയിട്ടുണ്ട് എന്ന് പോലും നമുക്കറിയില്ല! ദൈവത്തിൽ നിന്നും മറഞ്ഞിരിക്കാൻ സാധിക്കുന്നതായ ഒരിടവും ഇല്ല. നാം നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും അവിടെ നിന്നും നമ്മെ താഴെയിറക്കാൻ ദൈവത്തിന് കഴിയും (ഓബദ്യാവ് 1:4).
ദൈവത്തെ കുറിച്ച് കൂടുതലായി അറിയുവാൻ എത്രമാത്രം ജിജ്ഞാസയുള്ളവരാണ് നിങ്ങൾ?
ദൈവത്തെ കുറിച്ച് നാം ചിന്തിക്കുന്നത് എന്താണോ അതല്ല ഒരു പക്ഷെ ദൈവം; കാരണം ദൈവത്തെ കുറിച്ചുള്ള നമ്മുടെ ജ്ഞാനം വളരെ പരിമിതമാണ്!
പ്രാർത്ഥന: കർത്താവേ, എനിക്ക് വാസ്തവമായി അങ്ങയെ ഏറ്റുപറയുവാനും ബഹുമാനിക്കാനുമായി, അങ്ങയെ കുറിച്ചും അങ്ങയുടെ സൃഷ്ടിയെ കുറിച്ചും കൂടുതലായി അറിയുവാൻ ഇടയാക്കേണമേ. ആമേൻ
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment