ദൈവത്തിന്റെ എഴുന്നെള്ളത്ത്
B. A. Manakala
ദൈവമേ അവർ അങ്ങയുടെ എഴുന്നെള്ളത്തു കണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധ മന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നെ (സങ്കീ 68:24).
വളരെ വർഷങ്ങൾക്ക് മുമ്പ് സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ ഒരു എഴുന്നെള്ളത്തു കാണുവാനിടയായി. കുറുകിയ മനുഷ്യനായിരുന്നത് കാരണം എഴുന്നെള്ളത്തിന്റെ പ്രധാന വ്യക്തിയെ കാണുന്നതിനായി അദ്ദേഹത്തിന് ഒരു വൃക്ഷത്തിന്മേൽ കയറേണ്ടി വന്നു. ഒടുവിൽ, ആ എഴുന്നെള്ളത്ത് ആ വൃക്ഷത്തിന്റെ കീഴിൽ എത്തിയപ്പോൾ പ്രധാന വ്യക്തിയായിരുന്ന യേശു മുകളിലേക്ക് നോക്കി പറഞ്ഞു 'സക്കായിയേ, വേഗം ഇറങ്ങി വാ: നിശ്ചയമായും ഞാൻ ഇന്ന് നിന്റെ വീട്ടിൽ ആകുന്നു പാർക്കുവാൻ പോകുന്നത്.'
അനവധി തരത്തിലുള്ള എഴുന്നെള്ളത്തുകൾ നമ്മുടെ കാഴ്ചയിലേക്ക് വരുന്നുണ്ടാകാം, അത്തരത്തിലുള്ള പല എഴുന്നെള്ളത്തുകളും നമ്മെ ആകർഷിച്ചിട്ടുമുണ്ടാകാം. ദൈവത്തിന്റെ എഴുന്നെള്ളത്ത് പോകുന്നത് വിശുദ്ധ മന്ദിരത്തിലേക്കാണ് (സങ്കീ 68:24). ഇന്ന്, തന്റെ മന്ദിരമാകുന്ന നമ്മിലേക്കാകുന്നു ദൈവത്തിന്റെ എഴുന്നെള്ളത്ത് വരുന്നത്.
ദൈവം നമ്മിലാണെങ്കിലും, മിക്കപ്പോഴും നാം തന്നെയാണ് എഴുന്നെള്ളത്തിന്റെ കേന്ദ്ര ഭാഗമായിരിക്കുന്നത്. അതു കൊണ്ട്, നമ്മിലുള്ള ദൈവത്തെ മറ്റുള്ളവർക്ക് കാണിക്കുന്നതിലുപരിയായി നമ്മെ തന്നെ കാണിച്ച് മറ്റുള്ളവരെ നാം നമ്മിലേക്ക് ആകർഷിക്കുന്നു.
നിങ്ങൾ മറ്റുള്ളവരെ ദൈവത്തിന്റെ എഴുന്നെള്ളത്തിലേക്കാണോ അതോ നിങ്ങളുടേതായ എഴുന്നെള്ളത്തിലേക്കാണോ നയിക്കുന്നത്?
നിങ്ങൾ സ്വയമായാണ് എഴുന്നെള്ളത്ത് നയിക്കുന്നതെങ്കിൽ, ഒരു പക്ഷേ ഏറ്റവും പുറകിൽ നിൽക്കാനായിരിക്കും ദൈവം താല്പര്യപ്പെടുന്നത്!
പ്രാർത്ഥന: കർത്താവേ, സദാ അങ്ങയെ എഴുന്നെള്ളത്തിന്റെ നായകനാക്കുവാൻ അടിയനെ സഹായിക്കേണമേ. ആമേൻ!
(Translated from English to Malayalam by R. J. Nagpur)
Comments
Post a Comment